ധാക്ക: അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലി ദ സിയയുടെ ആരോഗ്യം അപകടാവസ്ഥയിലാണെന്നും മരണത്തിനും ജീവിതത്തിനുമിടക്കുള്ള നൂൽപാലത്തിലാണ് അവെരന്നും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി).
അവരെ ഉടൻ മോചിപ്പിക്കണമെന്നും ബി.എൻ.പി ആവശ്യപ്പെട്ടു. ഹൃദയാഘാതം അടക്കം നിരവധി അസുഖങ്ങൾ അലട്ടുന്നുണ്ട്്. മൂന്നുതവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഖാലിദയെ 200 വർഷം പഴക്കമുള്ള ധാക്കയിലെ ജയിലിലാണ് കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ പാർപ്പിച്ചിരിക്കുന്നത്. 10 വർഷത്തെ തടവുശിക്ഷയാണ് ധാക്ക കോടതി വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.