ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ പേഴ്സനൽ േഫാേട്ടാഗ്രാഫറെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1990ലെ സായുധ പ്രക്ഷോഭത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് നൂറുദ്ദീൻ അഹ്മദ് അടക്കം 27 പേരെ ശിക്ഷിച്ചത്.
രാഷ്ട്രീയ പകപോക്കലിെൻറ ഇരയാണ് അഹ്മദ് എന്നും വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്നും ഇയാളുടെ അഭിഭാഷകൻ പ്രതികരിച്ചു. തീവ്ര വലതുപക്ഷമായ ഫ്രീഡം പാർട്ടിയിലുള്ളവരാണ് ആരോപണ വിധേയർ. ഫ്രീഡം പാർട്ടിയുടെ ഒൗദ്യോഗിക ജിഹ്വയായ ‘മില്ലത്ത്’ എന്ന പത്രത്തിെൻറ ഫോേട്ടാഗ്രാഫറായിരുന്നു അഹ്മദ്.
ബംഗ്ലാദേശിൽ ഫ്രീഡം പാർട്ടിക്കാർ നടത്തിയ പ്രക്ഷോഭങ്ങൾ പകർത്താൻ മുൻനിരയിലുണ്ടായിരുന്നു. ഇൗ സമയത്ത് നടന്ന വെടിവെപ്പിൽ അഹ്മദിെൻറ സമീപത്തുണ്ടായിരുന്നയാൾ കൊല്ലപ്പെട്ടു. എന്നാൽ, അഹ്മദിനെ അറസ്റ്റ് ചെയ്യുകയും കൊലക്കുറ്റം ചുമത്തുകയുമായിരുന്നു. വിചാരണ നടപടികൾക്കൊടുവിൽ ജഡ്ജ് മുംതാസ് ബീഗം വിധി പ്രസ്താവിച്ചു. ഖാലിദ സിയയുടെ രാഷ്്ട്രീയകാര്യ സെക്രട്ടറിയായ മൊസാദെക് അലി ഫാലുവിെൻറ മൂത്ത സഹോദരൻ കൂടിയാണ് അഹ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.