കു​ൽ​ഭൂ​ഷ​ണിന്​  മാ​പ്പ്​ ന​ൽ​കു​ന്ന​ത്​  ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഹ​ര​ജി

ലാ​ഹോ​ർ: ചാ​ര​പ്പ​ണി ചെ​യ്​​തെ​ന്നാ​രോ​പി​ച്ച്​ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​ന്​ മാ​പ്പും ശി​ക്ഷ​യി​ള​വും ന​ൽ​കു​ന്ന​ത്​ ത​ട​യാ​നാ​വ​ശ്യ​പ്പെ​ട്ട്​ ലാ​ഹോ​ർ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. കു​ൽ​ഭൂ​ഷ​ൺ പാ​കി​സ്​​താ​നി​ൽ നി​യ​മ​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​താ​യി സ​മ്മ​തി​ച്ചി​രി​ക്കെ, കൂ​ടു​ത​ൽ താ​മ​സി​പ്പി​ക്കാ​തെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഹ​ര​ജി​ക്കാ​ര​നാ​യ മ​ഹ്​​മൂ​ദ്​ അ​ഹ്​​മ​ദ്​ ന​ഖ്​​വി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്​​റ്റി​സ്​ ശാ​ഹി​ദ്​ ക​രീം കേ​സ്​ ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ വി​ട്ടു. ഏ​പ്രി​ൽ 18നാ​ണ്​ ജാ​ദ​വി​ന്​ പാ​ക്​ സൈ​നി​ക​കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. തു​ട​ർ​ന്ന്​ ഇ​ന്ത്യ അ​ന്താ​രാ​ഷ്​​ട്ര കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത്​ ത​ൽ​ക്കാ​ലം നി​ർ​ത്തി​വെ​ച്ചി​രി​ക്ക​യാ​ണ്.

Tags:    
News Summary - Kulbhooshan Jhadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.