ഇസ്ലാമാബാദ്: പാകിസ്താൻ തെഹ്രികെ ഇൻസാഫ് പാർട്ടി (പി.ടി.െഎ) നേതാവും മുൻ ക്രിക്കറ്റ് താരവുമായ ഇംറാൻ ഖാനെതിരെ ലൈംഗികാരോപണമുന്നയിച്ച് വനിത നേതാവ് രാജിവെച്ചു. താനുൾപ്പെടെയുള്ള വനിത അംഗങ്ങൾക്ക് ഇമ്രാൻ അശ്ലീല സന്ദേശമയച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പ്രമുഖ നേതാവ് ആയിഷ ഗുലാലായ് പാർട്ടിവിട്ടത്. 2013 ഒക്ടോബറിലാണ് സംഭവം നടന്നതെന്ന് ആയിഷ പറഞ്ഞു. ഇംറാെൻ ബ്ലാക്ബറി ഫോൺ പരിശോധിച്ചാൽ സംഭവത്തിെൻറ നിജഃസ്ഥിതി വെളിപ്പെടുമെന്നും അവർ പറഞ്ഞു. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന് പകരം വീട്ടുകയാണെന്നും കുറ്റപ്പെടുത്തി പാർട്ടിയിലെ മറ്റ് വനിത അംഗങ്ങൾ ആയിഷക്കെതിരെ രംഗത്തെത്തി. നവാസ് ശരീഫിെൻറ പാകിസ്താൻ മുസ്ലിം ലീഗിൽ ചേരാൻ ഇവർ പദ്ധതിയിട്ടിരുന്നതായും ആരോപിച്ചു. താൻ പാർലമെൻറ് സീറ്റിനായി അത്യാഗ്രഹം പൂണ്ട് നടക്കുകയല്ലെന്നും മറ്റു പാർട്ടികളുമായി ധാരണയിലെത്തിയിട്ടില്ലെന്നും ആയിഷ വ്യക്തമാക്കി.
ഇംറാൻ ഖാൻ വ്യക്തിത്വമില്ലാത്തയാളാണെന്നും തനിക്കും മറ്റ് വനിത നേതാക്കൾക്കും അയാൾ അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നും ഇസ്ലാമാബാദിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ആയിഷ ആരോപിച്ചിരുന്നു. തെൻറ അന്തസ്സും മാന്യതയും വിട്ടുവീഴ്ച ചെയ്യാനാവില്ല. ഇംറാെൻറ പാർട്ടി വനിതകളെ ബഹുമാനിക്കുന്നില്ല. മാന്യതയുള്ള സ്ത്രീകൾക്ക് ആ പാർട്ടിയിൽ തുടരാനാവില്ല. പാർട്ടിയിലെ കഴിവുള്ള നേതാക്കൾ തെൻറ നേതൃസ്ഥാനത്തിന് ഭീഷണിയാണെന്ന് ചിന്തിക്കുന്നയാളാണ് ഇംറാൻ. ഇക്കാരണത്താൽ നിരവധി ആളുകൾ പി.ടി.െഎ വിട്ടിട്ടുണ്ടെന്നും ആയിഷ ചൂണ്ടിക്കാട്ടി.മുമ്പ് പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി) അംഗമായിരുന്ന ആയിഷ പിന്നീട് ഇംറാെൻറ പ്രധാന അനുയായി മാറുകയായിരുന്നു.
ഗോത്രവിഭാഗത്തിൽനിന്നാണ് സ്ത്രീകൾക്കായി സംവരണം ചെയ്ത പാർലമെൻറ് സീറ്റിലേക്ക് അവർ തെരഞ്ഞെടുക്കപ്പെട്ടത്. ആരോപണം ഗുരുതരമാണെന്നും അേന്വഷണം നടത്തണമെന്നും പി.പി.പി നേതാവ് ബിലാവൽ ഭുേട്ടാ ആവശ്യപ്പെട്ടു. ആരോപണം ഉയർന്നതിെൻറ അടിസ്ഥാനത്തിൽ ഇംറാനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ രാജ ബാഹരത് തെരഞ്ഞെടുപ്പ് കമീഷന് പരാതിയും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.