ജകാർത്ത: ഇസ്ലാമിക വസ്ത്ര രൂപകൽപനയിൽ അന്താരാഷ്ട്ര പ്രശസ്തി പിടിച്ചുപറ്റിയ ഇന്തോനേഷ്യൻ ഫാഷൻ ഡിസൈനർക്കും ഭർത്താവിനും 18 വർഷം തടവും പിഴയും. ‘ഹസിബുയാൻസ്’ കലക്ഷൻ ഉടമ അനീസ ഹസിബുയാൻസ്, ഭർത്താവ് അൻദിക സുരാചമൻ എന്നിവർക്കെതിരെയുമാണ് വിധി. 1000 കോടി ഇന്തോനേഷ്യൻ റുപയെ ഇരുവരും പിഴ അടക്കണമെന്നും കോടതി ഉത്തരവിട്ടു.
2009ൽ ഇരുവരും ചേർന്ന് ആരംഭിച്ച ട്രാവൽസ് വഴി നിരവധിപേരെ കബളിപ്പിച്ചുവെന്നാണ് കേസ്. സൗദി അറേബ്യയിലേക്ക് തീർഥാടനത്തിന് കൊണ്ടുപോകുന്നതിനായി നിരവധി പേരിൽനിന്ന് ഇവർ പണം വാങ്ങിയിരുന്നു. എന്നാൽ, ഒരാളെപ്പോലും അവിടെ എത്തിച്ചില്ലെന്ന് കോടതി കണ്ടെത്തി. കുറഞ്ഞത് ആറു കോടി ഡോളർ ഇവർ വെട്ടിച്ചതായാണ് ആരോപണം.
ഹസിബുയാെൻറ ഡിസൈനുകൾ ലണ്ടൻ, ഇസ്തംബൂൾ, കാൻ ഫാഷൻ വീക്കുകളിൽ അവതരിപ്പിക്കുകയും പ്രസക്തമാവുകയും ചെയ്തിരുന്നു. 2016ൽ ന്യൂയോർക് ഫാഷൻ വീക്കിൽ ഇവരുടെ കലക്ഷൻ കൂടുതൽ ശ്രദ്ധനേടി. ഹിജാബും സ്കാർഫും ധരിച്ച മോഡലുകൾ അന്ന് റാംപിലെത്തി. ഫാഷൻ ലോകത്തെ ഉയർന്നുവരുന്ന നക്ഷത്രം എന്ന് അനീസ ഹസിബുയാനെ വിലയിരുത്തിയിരുന്നു. വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചും വിദേശരാജ്യങ്ങളിൽ സഞ്ചരിച്ചും ആഡംബര ജീവിതമാണ് ഇവർ നയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.