ഡമസ്കസ്: സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ കാർ ബോംബാക്രമണത്തിൽ 18പേർ കൊല്ലപ്പെട്ടു. മാർച്ച് മാസത്തിനുശേഷം തലസ്ഥാനനഗരിയിലുണ്ടാകുന്ന എറ്റവും വലിയ ആക്രമണമാണിത്. ജനങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശത്ത് ആക്രമണം നടത്താനുള്ള ശ്രമം സുരക്ഷാസേന തകർത്തതിനാലാണ് മരണസംഖ്യ ചുരുങ്ങിയതെന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു.
നഗരത്തിലെ തഹ്രീർ സ്ക്വയറിന് സമീപത്തുണ്ടായ ചാവേറാക്രമണത്തിലാണ് 18പേർ കൊല്ലപ്പെട്ടത്. ഇവിടെ നിരവധിപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അതേസമയം, കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതാണെന്ന് ബ്രിട്ടനിലെ സിറിയൻ മനുഷ്യാവകാശ നിരീക്ഷണകേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. ആക്രമണ പദ്ധതിയിട്ട രണ്ട് കാർബോംബുകൾ ഡമസ്കസ് വിമാനത്താവളത്തിലേക്കുള്ള വഴിയിൽവെച്ചാണ് തകർക്കപ്പെട്ടത്. വിമാനത്താവളത്തിൽ ആക്രമണം നടത്തുകയായിരുന്നു ഇവരുടെ പദ്ധതിയെന്ന് സുരക്ഷാവൃത്തങ്ങൾ അറിയിച്ചു. സംഭവത്തിനുപിന്നിൽ ആരാണെന്ന് വൃക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.