ജറൂസലം: രണ്ടാംലോക യുദ്ധം തുടങ്ങിയ അതേദിവസം മഹാത്മാ ഗാന്ധി സമാധാനമാശംസിച്ച് ജൂത വിഭാഗക്കാർക്ക് സ്വന്തം ൈകയക്ഷരത്തിൽ കത്തയച്ചിരുന്നതായി റിേപ്പാർട്ട്. നാഷനൽ ലൈബ്രറി ഓഫ് ഇസ്രായേൽ ആണ് ആദ്യമായി കത്തിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ബോംബെ സയണിസ്റ്റ് അസോസിയേഷെൻറ എ.ഇ ഷോഹെറ്റിനാണ് ഏതാനും വരികൾ മാത്രമുള്ള കത്ത് ഗാന്ധിജി അയച്ചത്.
ജൂത പുതുവർഷമായി ആഘോഷിക്കുന്ന 1939 സെപ്റ്റംബർ ഒന്നിനായിരുന്നു ഇത്. ജർമനി പോളണ്ടിനുമേൽ അധിനിവേശം നടത്തിയതിനെ തുടർന്ന് രണ്ടാംലോക യുദ്ധം പൊട്ടിപ്പുറപ്പെട്ടതും അതേ ദിവസമായിരുന്നു. പ്രിയപ്പെട്ട ഷോഹെറ്റ്, നിങ്ങളുടെ പുതുവർഷാരംഭത്തിൽ ആശംസകൾ അറിയിക്കുന്നു. പീഡിതരായ നിങ്ങളുടെ ജനതക്ക് സമാധാനത്തിെൻറ വർഷമായിരിക്കട്ടെ ഇത്. വിശ്വാസപൂർവം എം.കെ. ഗാന്ധി എന്നായിരുന്നു എഴുത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.