ക്വാലാലംപുർ: വധശിക്ഷ എടുത്തുകളയുന്നതിന് മലേഷ്യൻ മന്ത്രിസഭയുടെ അംഗീകാരം. തൂക്കുകയർ കാത്തുകഴിയുന്ന 1,200പേരുടെ ശിക്ഷനടപടികൾ നിർത്തിവെക്കാനും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനമായി.
അടുത്ത തിങ്കളാഴ്ച ചേരുന്ന പാർലമെൻറിൽ ഇതുസംബന്ധിച്ച നിയമം ചർച്ചചെയ്യും. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും വിദേശ നയതന്ത്രജ്ഞരുടെയും ദീർഘകാലത്തെ ആവശ്യമാണ് മലേഷ്യൻ സർക്കാർ പരിഗണിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്ത്, രാജ്യദ്രോഹം തുടങ്ങി വിവിധ കുറ്റങ്ങൾക്ക് രാജ്യത്ത് വധശിക്ഷ നിലവിലുണ്ട്.
എല്ലാ കുറ്റങ്ങൾക്കുള്ള വധശിക്ഷയും നിർത്തിവെക്കാനാണ് തീരുമാനിച്ചത് -നിയമമന്ത്രി ല്യൂ വി കോങ് പറഞ്ഞു. നിലവിലെ നിയമം ഭേദഗതിചെയ്യുന്നത് വേഗത്തിലാക്കുമെന്ന് വിവരസാേങ്കതിക വിദ്യ വകുപ്പ് മന്ത്രി ഗോബിന്ദ് സിങ് ദാവോയും വ്യക്തമാക്കി. തീരുമാനത്തെ വിവിധ ലോകരാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും സ്വാഗതം ചെയ്തിട്ടുണ്ട്. വളരെ സുപ്രധാനമായ തീരുമാനമാണ് മലേഷ്യയുടേതെന്ന് ആനംസ്റ്റി ഇൻറർനാഷനൽ പ്രതികരിച്ചു.
മലേഷ്യയിലെ മനുഷ്യാവകാശ ഗ്രൂപ്പുകളും തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. കഴിഞ്ഞ േമയിൽ അധികാരമേറ്റ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിെൻറ നേതൃത്വത്തിലെ സർക്കാറിെൻറ വിവിധ പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. ലോകത്ത് 142രാജ്യങ്ങളിൽ വധശിക്ഷ നിലവിലില്ല. പ്രധാനമായും ഏഷ്യൻ രാജ്യങ്ങളിലാണ് ശിക്ഷ ഇപ്പോഴും നിയമത്തിെൻറ ഭാഗമായി തുടരുന്നത്. സിംഗപ്പൂർ, ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, ഇന്ത്യ തുടങ്ങിയ മലേഷ്യയുമായി ബന്ധപ്പെട്ടുനിൽകുന്ന രാജ്യങ്ങളിൽ വധശിക്ഷയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.