ക്വാലാലംപുർ: സർക്കാർ ക്ഷേമപദ്ധതികൾ അർഹിച്ചവരിലേക്ക് എത്തിക്കാൻ ഇന്ത്യയുടെ ആധാർ മോഡൽ തിരിച്ചറിയൽ കാർഡ് നടപ്പാക്കാൻ മലേഷ്യയും. മലേഷ്യൻ മാനവവിഭവ മന്ത്രാലയം ഉദ്യോഗസ്ഥർ ഇന്ത്യ സന്ദർശിച്ച് യുനീക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ(യു.െഎ.ഡി.എ.െഎ) മേധാവി അജയ് ബുഷൻ പാണ്ഡെയുമായി കൂടിക്കാഴ്ച നടത്തി.
മലേഷ്യയിൽ ഇതു നടപ്പിലാക്കുേമ്പാഴുള്ള പ്രയോഗിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ഇന്ത്യ സഹായിക്കുമെന്ന് അജയ് ബുഷൻ പറഞ്ഞു. നേരത്തെ, കഴിഞ്ഞ േമയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യ സന്ദർശിച്ചപ്പോൾ, ആധാർ മോഡൽ തിരിച്ചറിയിൽ കാർഡ് നടപ്പാക്കാൻ വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.