ക്വാലാലംപൂർ: കോടിക്കണക്കിന് ഡോളറിെൻറ അഴിമതിക്കു കാരണമായ പണം തിരിമറിക്കേസിൽ മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖിനെതിരെ വീണ്ടും കുറ്റംചുമത്തി. മലേഷ്യയുടെ ദീർഘകാല സമഗ്രവികസനം ലക്ഷ്യമിട്ട് 2009ൽ രൂപവത്കരിച്ച വൺ മലേഷ്യ െഡവലപ്മെൻറ് ബർഹാദിൽ (1എം.ഡി.ബി) പദ്ധതിയിൽ അഴിമതി നടത്തിയെന്നാണ് നജീബിനെതിരായ കുറ്റം. ഇൗ പദ്ധതിയിലേക്ക് വിദേശത്തുനിന്നു ശതകോടികളാണ് ഒഴുകിയെത്തിയത്.
അതിൽനിന്ന് 450 കോടി ഡോളർ (ഏകദേശം 30,000 കോടി രൂപ) നജീബ് റസാഖിെൻറ സ്വന്തക്കാർ കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഇവർ യു.എസിലും മറ്റും വാങ്ങിക്കൂട്ടിയ സ്വത്തുവകകളിൽനിന്ന് 170 കോടി ഡോളർ തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് നജീബിനെ അറസ്റ്റ് ചെയ്തത്. അധികാരം ദുർവിനിയോഗം ചെയ്തതിനും വിശ്വാസവഞ്ചനക്കും ഇദ്ദേഹത്തിനെതിരെ നേരത്തേ കുറ്റം ചുമത്തിയിട്ടുണ്ട്. അഴിമതിയാരോപണമുയർന്നതോടെ നജീബിെൻറ പാർട്ടി മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങി. തുടർന്ന് അധികാരേമറ്റ മഹാതീർ സർക്കാറാണ് അഴിമതിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ചത്. അദ്ദേഹത്തിെൻറയും കുടുംബത്തിെൻറയും വസതിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിന് ഡോളറുകളുടെ ആഡംബര വസ്തുക്കൾ പിടിച്ചെടുത്തിരുന്നു.
അധികാരത്തിലിരിക്കെ അന്വേഷണം നടന്നതാണെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് നജീബിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.