മാലി: സംുയക്ത നാവികാഭ്യാസത്തിനുള്ള ഇന്ത്യയുടെ ക്ഷണം മാലദ്വീപ് നിരസിച്ചു. മിലാൻ എന്ന പേരിൽ ഇന്ത്യ നടത്തുന്ന നാവികാഭ്യാസ പരിപാടിയിലേക്കാണ് മാലദ്വീപിനെയും ക്ഷണിച്ചത്. മാർച്ച് ആറ് മുതൽ 13 വരെ ആൻഡമാൻ നിക്കോബാറിൽ നടക്കുന്ന നാവികാഭ്യാസത്തിൽ 16 രാജ്യങ്ങളാണ് പെങ്കടുക്കുന്നത്. നാവികസേന മേധാവി അഡ്മിറൽ സുനിൽ ലാൻബയാണ് മാലദ്വീപിനെ നാവികാഭ്യാസത്തിനായി ക്ഷണിച്ചത്.
രാഷ്്ട്രീയ പ്രതിസന്ധിയെ തുടർന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 30 ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കാനുള്ള മാലദ്വീപിെൻറ തീരുമാനത്തിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. മാലദ്വീപിൽ എത്രയും പെട്ടന്ന് ജനാധിപത്യം പുന:സ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞിരുന്നു. അടിയന്തരാവസ്ഥക്കെതിരായ ഇന്ത്യയുടെ പ്രസ്താവനയാണ് നാവികാഭ്യാസത്തിൽ നിന്നുള്ള രാജ്യത്തിെൻറ പിൻമാറ്റത്തിന് കാരണമെന്നാണ് സൂചന.
അതേ സമയം, ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ പ്രവർത്തനങ്ങളെ കുറിച്ച് ബോധ്യമുണ്ടെന്ന് നാവികസേന മേധാവി പ്രതികരിച്ചു. ഒരേ സമയം എട്ട് മുതൽ പത്ത് ചൈനീസ് പടക്കപ്പലുകൾ വരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടാകാറുണ്ട്. വർഷങ്ങളായി ഇത് തുടരുകയാണെന്നും നാവികസേന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.