പ്ര​തി​സ​ന്ധി രൂക്ഷം; അ​ന്താ​രാ​ഷ്​​ട്ര ഇ​ട​പെ​ട​ൽ തേ​ടി  മാ​ല​ദ്വീ​പ്​ പ്ര​തി​പ​ക്ഷം

മാ​ലെ: ​മാലദ്വീപിൽ പ്രതിപക്ഷ രാ​ഷ്​​ട്രീ​യ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ രൂ​പ​പ്പെ​ട്ട പ്ര​തി​സ​ന്ധി അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചതോടെ രൂക്ഷമായി. രാ​ജ്യ​ത്ത്​ ജ​നാ​ധി​പ​ത്യം പു​നഃ​സ്​​ഥാ​പി​ക്കു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര​സ​മൂ​ഹ​ത്തി​​​െൻറ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​െ​പ്പ​ട്ടി​രി​ക്ക​യാ​ണ്.  സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യ​മീ​നു​മേ​ൽ സ​മ്മ​ർ​ദ​ം ചെ​ലു​ത്താ​നാ​ണ്​ ഇ​ന്ത്യ, യു.​എ​സ്, ബ്രി​ട്ട​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളോ​ട്​​ പ്ര​തി​പ​ക്ഷ പാ​ർ​ല​മ​​െൻറ്​ അം​ഗ​ങ്ങ​ൾ പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ​​മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ന​ശീ​ദി​​​െൻറ പാ​ർ​ട്ടി​യാ​യ മാ​ൽ​ഡീ​വി​യ​ൻ ഡെ​മോ​​ക്രാ​റ്റി​ക്​ പാ​ർ​ട്ടി സ​ർ​ക്കാ​ർ ന​ട​പ​ടി അ​ട്ടി​മ​റി​യാ​ണെ​ന്ന്​ നേ​ര​േ​ത്ത പ്ര​സ്​​താ​വി​ച്ചി​രു​ന്നു.
െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യും ആ​സ്​​ട്രേ​ലി​യ, ബ്രി​ട്ട​ൻ, കാ​ന​ഡ,​ ഇ​ന്ത്യ, അ​മേ​രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും നേ​ര​േ​ത്ത സു​പ്രീം​കോ​ട​തി​യു​ടെ വി​ധി സ്വാ​ഗ​തം ചെ​യ്​​തി​രു​ന്നു. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഏ​റെ​യെ​ത്തു​ന്ന രാ​ജ്യ​ത്തേ​ക്ക്​ യാ​ത്ര ചെ​യ്യ​രു​തെ​ന്ന്​ ചൈ​ന പൗ​ര​ന്മാ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്​. 
വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ സ​മാ​ന​മാ​യ തീ​രു​മാ​ന​മെ​ടു​ത്താ​ൽ രാ​ജ്യ​ത്തെ സ​മ്പ​ദ്​​ഘ​ട​ന​യെ​യും ഇ​ത്​ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. അ​തി​നി​ടെ സു​പ്രീം​കോ​ട​തി​വി​ധി ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ ആ​വ​ർ​ത്തി​ച്ച്​ സ​ർ​ക്കാ​ർ രം​ഗ​ത്തെ​ത്തി. സു​പ്രീം​കോ​ട​തി​വി​ധി ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ നി​യ​മ​കാ​ര്യ​വ​കു​പ്പ്​​മ​ന്ത്രി ആ​സി​മ ശ​കൂ​റാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സ്​​താ​വ​ന ന​ട​ത്തി​യ​ത്. 

വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ന​ശീ​ദ്​ അ​ട​ക്ക​മു​ള്ള​വ​രെ വി​ചാ​ര​ണ ചെ​യ്​ത ന​ട​പ​ടി ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും ജ​യി​ലി​ൽ ക​ഴി​യു​ന്ന ഒ​മ്പ​ത്​ പാ​ർ​ല​മ​​െൻറ്​ അം​ഗ​ങ്ങ​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും വി​ധി​ച്ച​ത്. വി​ധി ന​ട​പ്പാ​ക്കി​യാ​ൽ പാ​ർ​ല​മ​​െൻറി​ൽ യ​മീ​ൻ സ​ർ​ക്കാ​റി​​​െൻറ ഭൂ​രി​പ​ക്ഷം ന​ഷ്​​ട​പ്പെ​ടും. ഇ​ത്​ മു​ന്നി​ൽ​ക​ണ്ട്​ പാ​ർ​ല​മ​​െൻറ്​ പി​രി​ച്ചു​വി​ട്ട്​ പ്ര​സി​ഡ​ൻ​റി​നെ പി​രി​ച്ചു​വി​ടാ​നും അ​റ​സ്​​റ്റ്​ ചെ​യ്യാ​നു​മു​ള്ള നീ​ക്കം ത​ട​യാ​ൻ ​ൈസ​ന്യ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 

ക​ഴി​ഞ്ഞ​ദി​വ​സം  പാ​ർ​ല​മ​​െൻറ്​ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ സൈ​ന്യം ര​ണ്ട്​ പ്ര​തി​പ​ക്ഷ എം.​പി​മാ​രെ അ​റ​സ്​​റ്റും ചെ​യ്​​തി​രു​ന്നു. ഇ​വ​രി​ലൊ​രാ​ളെ തി​ങ്ക​ളാ​ഴ്​​ച മോ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. മാ​ല​ദ്വീ​പി​ലെ ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ പ്ര​സി​ഡ​ൻ​റാ​യ മു​ഹ​മ്മ​ദ്​ ന​ശീ​ദ് 2015ൽ ​തീ​വ്ര​വാ​ദ​ക്കേ​സി​ലാ​ണ്​ വി​ചാ​ര​ണ നേ​രി​ട്ട​ത്. ഇതിൽ 13വ​ർ​ഷ​ത്തെ ത​ട​വ്​ ശി​ക്ഷ ലഭിച്ചു. 2016ൽ ചികിൽസക്കായി ലണ്ടനിലെത്തിയ ഇദ്ദേഹത്തിന്​ ബ്രിട്ടൻ  രാഷ്​ട്രീയാഭയം നൽകിയിരുന്നു.

Tags:    
News Summary - Maldives Opposition seeks global help as crisis deepens-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.