പ്രതിസന്ധി രൂക്ഷം; അന്താരാഷ്ട്ര ഇടപെടൽ തേടി മാലദ്വീപ് പ്രതിപക്ഷം
text_fieldsമാലെ: മാലദ്വീപിൽ പ്രതിപക്ഷ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് സർക്കാർ നടപ്പാക്കാത്തതിനെ തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ രൂക്ഷമായി. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് അന്താരാഷ്ട്രസമൂഹത്തിെൻറ ഇടപെടലുണ്ടാകണമെന്ന് പ്രതിപക്ഷം ആവശ്യെപ്പട്ടിരിക്കയാണ്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ പ്രസിഡൻറ് അബ്ദുല്ല യമീനുമേൽ സമ്മർദം ചെലുത്താനാണ് ഇന്ത്യ, യു.എസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളോട് പ്രതിപക്ഷ പാർലമെൻറ് അംഗങ്ങൾ പ്രസ്താവനയിൽ ആവശ്യമുന്നയിച്ചത്. മുൻ പ്രസിഡൻറ് മുഹമ്മദ് നശീദിെൻറ പാർട്ടിയായ മാൽഡീവിയൻ ഡെമോക്രാറ്റിക് പാർട്ടി സർക്കാർ നടപടി അട്ടിമറിയാണെന്ന് നേരേത്ത പ്രസ്താവിച്ചിരുന്നു.
െഎക്യരാഷ്ട്രസഭയും ആസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും നേരേത്ത സുപ്രീംകോടതിയുടെ വിധി സ്വാഗതം ചെയ്തിരുന്നു. വിനോദസഞ്ചാരികൾ ഏറെയെത്തുന്ന രാജ്യത്തേക്ക് യാത്ര ചെയ്യരുതെന്ന് ചൈന പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
വരുംദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങൾ സമാനമായ തീരുമാനമെടുത്താൽ രാജ്യത്തെ സമ്പദ്ഘടനയെയും ഇത് പ്രതികൂലമായി ബാധിക്കും. അതിനിടെ സുപ്രീംകോടതിവിധി നടപ്പാക്കില്ലെന്ന് ആവർത്തിച്ച് സർക്കാർ രംഗത്തെത്തി. സുപ്രീംകോടതിവിധി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് നിയമകാര്യവകുപ്പ്മന്ത്രി ആസിമ ശകൂറാണ് കഴിഞ്ഞദിവസം പ്രസ്താവന നടത്തിയത്.
വെള്ളിയാഴ്ചയാണ് മുൻ പ്രസിഡൻറ് മുഹമ്മദ് നശീദ് അടക്കമുള്ളവരെ വിചാരണ ചെയ്ത നടപടി ഭരണഘടന വിരുദ്ധമാണെന്നും ജയിലിൽ കഴിയുന്ന ഒമ്പത് പാർലമെൻറ് അംഗങ്ങളെ മോചിപ്പിക്കണമെന്നും വിധിച്ചത്. വിധി നടപ്പാക്കിയാൽ പാർലമെൻറിൽ യമീൻ സർക്കാറിെൻറ ഭൂരിപക്ഷം നഷ്ടപ്പെടും. ഇത് മുന്നിൽകണ്ട് പാർലമെൻറ് പിരിച്ചുവിട്ട് പ്രസിഡൻറിനെ പിരിച്ചുവിടാനും അറസ്റ്റ് ചെയ്യാനുമുള്ള നീക്കം തടയാൻ ൈസന്യത്തോട് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞദിവസം പാർലമെൻറ് നിയന്ത്രണത്തിലാക്കിയ സൈന്യം രണ്ട് പ്രതിപക്ഷ എം.പിമാരെ അറസ്റ്റും ചെയ്തിരുന്നു. ഇവരിലൊരാളെ തിങ്കളാഴ്ച മോചിപ്പിച്ചിട്ടുണ്ട്. മാലദ്വീപിലെ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറായ മുഹമ്മദ് നശീദ് 2015ൽ തീവ്രവാദക്കേസിലാണ് വിചാരണ നേരിട്ടത്. ഇതിൽ 13വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. 2016ൽ ചികിൽസക്കായി ലണ്ടനിലെത്തിയ ഇദ്ദേഹത്തിന് ബ്രിട്ടൻ രാഷ്ട്രീയാഭയം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.