അസ്തന(കസാഖിസ്താൻ): ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഖനിയുമായി കൂടിക്കാഴ്ച നടത്തി. കസാഖിസ്താനിെല അസ്തനയിൽ നടക്കുന്ന ഷാങ്ഹായി കോർപ്പറേഷൻ ഒാർഗനൈസേഷൻ ഉച്ചകോടിക്കിെടയാണ് കൂടിക്കാഴ്ച നടന്നത്.
കാബൂളിൽ നടന്ന തീവ്രവാദി ആക്രണമണത്തെ േമാദി ശക്തമായി അപലപിച്ചു. ആക്രമണത്തിൽ നൂറുകണക്കിന് സാധാരണക്കാർ മരിച്ചതിൽ ഇന്ത്യയുടെ ആത്മാർഥമായ ദുഃഖവും രേഖപ്പെടുത്തി. എസ്.സി.ഒയിൽ ഇന്ത്യക്ക് പൂർണ അംഗത്വം നൽകുന്നത് അഫ്ഗാൻ അംഗീകരിച്ചു. എസ്.സി.ഒയുടെ പ്രവർത്തനങ്ങളുമായി^ പ്രത്യേകിച്ച് തീവ്രവാദ വിരുദ്ധ സംഘടനയുമായി അടുത്തു സഹകരിക്കാൻ ഇന്ത്യയുടെ അംഗത്വം സഹായിക്കുമെന്നും അഫ്ഗാൻ പ്രസിഡൻറ് പറഞ്ഞു.
അഫ്ഗാനിൽ തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കുന്നതിനുള്ള നടപടികൾ, സാമാധാനം സ്ഥാപിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. തീവ്രവാദത്തിനെതിരെയും അതിനായുള്ള ഫണ്ട് ശേഖരണം തടയാനും യോജിച്ചുള്ള മുന്നേറ്റം ആവശ്യമാണെന്ന് ഇരുരാജ്യങ്ങളും ഉച്ചകോടിയിൽ വ്യക്തമാക്കി.
തീവ്രവാദത്തിനെതിരെ സഹകരിച്ച് നീങ്ങണമെന്ന് ഉച്ചകോടിയിൽ ആവശ്യപ്പെട്ട അഷ്റഫ് ഖനി നല്ല തീവ്രവാദികളെന്നും മോശം തീവ്രവാദികളെന്നും തരംതിരിക്കുന്നവർ അതിന് വിലകൊടുക്കേണ്ടി വരുമെന്ന് പറഞ്ഞു. രാജ്യങ്ങൾക്കിടയിലെ തീവ്രവാദ പ്രശ്നങ്ങൾ പരിഹരിക്കാൻ എസ്.സി.ഒയുടെ തീവ്രവാദ വിരുദ്ധ സംഘടനക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് മോദി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.