ലാഹോർ: യാത്രാവിലക്കുള്ളവരുടെ പട്ടികയിൽനിന്ന് പാക് സർക്കാർ പേരു നീക്കാത്തതിന െ തുടർന്ന് വിദഗ്ധ ചികിത്സക്കായുള്ള പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫി െൻറ ലണ്ടൻ യാത്ര അനിശ്ചിതത്വത്തിൽ. നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ മേധാവി അനുമതിപത്രം നൽകാത്തതിനാലാണ് യാത്രാവിലക്കുള്ളവരുടെ പട്ടികയിൽനിന്ന് ശരീഫിെൻറ പേരു നീക്കാൻ സാധിക്കാഞ്ഞതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഡോക്ടർമാരുടെയും കുടുംബത്തിെൻറയും സമ്മർദത്തെ തുടർന്ന് ബ്രിട്ടനിൽ വിദഗ്ധ ചികിത്സക്കു പോകാൻ വെള്ളിയാഴ്ച ശരീഫ് സമ്മതമറിയിച്ചിരുന്നു. സഹോദരൻ ശഹബാസ് ശരീഫിനൊപ്പം പാകിസ്താൻ ഇൻറർനാഷനൽ എയർലൈൻസിൽ ഞായറാഴ്ച രാവിലെ ലണ്ടനിലേക്ക് യാത്രതിരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
തടസ്സം ഉടൻ പരിഹരിക്കാനാണ് സർക്കാറിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.