ബെയ്ജിങ്: അസ്വസ്ഥ ബാധിത മേഖലയായ സിൻജ്യങ്ങിൽ 13,000ത്തോളം ‘ഭീകരെര’ ഇതിനകം അറസ് റ്റ് ചെയ്തതായി ചൈനീസ് സർക്കാർ അറിയിച്ചു. 2014 മുതലുള്ള കണക്കാണിത്. ഉയ്ഗൂർ മുസ്ല ിംകൾക്ക് ചൈനയിൽ നേരിടേണ്ടിവരുന്ന ഭരണകൂട ഭീകരതക്കെതിരെ െഎക്യരാഷ്ട്ര സഭ ഉൾപ്പെടെ രാജ്യാന്തര സംഘടനകൾ പ്രതികരിക്കുന്നതിനിടെയാണ് വെളിപ്പെടുത്തൽ.
2014 മുതൽ 1588 സായുധ സംഘങ്ങളെ തകർക്കുകയും 12,995 ഭീകരരെ അറസ്റ്റ് ചെയ്യുകയും ചെയ്തതാണ് തിങ്കളാഴ്ച പുറത്തുവിട്ട ഭീകരവാദ വിരുദ്ധ ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. 2052 സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തിട്ടുമുണ്ട്. എന്നാൽ, ധവളപത്രത്തിലെ ആരോപണങ്ങൾ വേൾഡ് ഉയ്ഗൂർ കോൺഗ്രസ് തള്ളി. ചൈന മനഃപൂർവം വസ്തുതകളെ വളച്ചൊടിക്കുകയാണെന്ന് വക്താവ് ദിൽസത്ത് റക്സിത്ത് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.