തങ്ങള്‍ ശത്രുവല്ല; മിത്രമെന്ന് നെതന്യാഹു ഇറാന്‍ ജനതയോട്

തെല്‍അവീവ്: ഇറാന്‍ ഭരണകൂടത്തിന്‍െറ ഭീഷണി തടയുന്നതുസംബന്ധിച്ച് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. ഇസ്രായേലിനെ സംഹരിക്കണമെന്ന് ആഹ്വാനംചെയ്ത ഇറാന്‍ സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ഭീഷണിയാണെന്ന് നെതന്യാഹു ആരോപിച്ചിരുന്നു. തന്‍െറ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.

‘‘ഞങ്ങള്‍ നിങ്ങളുടെ മിത്രമാണ് ശത്രുവല്ല. ഇറാന്‍ ഭരണാധികാരികള്‍ക്ക് ആക്രമണസ്വഭാവവമാണ്, ജനങ്ങള്‍ സ്നേഹനിര്‍ഭരരും. നിങ്ങള്‍ക്ക് അഭിമാനിക്കാന്‍ ഒരു പ്രൗഢചരിത്രമുണ്ട്. സമ്പന്നമായ സാംസ്കാരിക പൈതൃകമുണ്ട്. നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ പൗരോഹിത്യഭരണത്തിന്‍െറ ബന്ധനത്തില്‍ കഴിയുകയാണ്’’.
ഇങ്ങനെ പോകുന്നു നെതന്യാഹുവിന്‍െറ കുറിപ്പ്. ഇസ്രായേല്‍ നിരന്തരം വിമര്‍ശനമുന്നയിച്ച ഇറാന്‍െറ ആണവകരാര്‍ റദ്ദാക്കുമെന്ന് അധികാരമേറ്റെടുക്കുന്നതിനുമുമ്പ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Netanyahu to Iran: 'We are your friend, not your enemy'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.