തെൽ അവീവ്: സഖ്യസർക്കാർ കെട്ടിപ്പടുക്കാനുള്ള തെൻറ ശ്രമങ്ങളിൽ സുപ്രീംകോടതി ഇടപെടരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തനിക്കെതിരെ വിധി പ്രഖ്യാപിച്ചാൽ ഒരു വർഷത്തിനുള്ളിൽ നാലാമത്തെ തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ വലിച്ചിഴക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇസ്രായേലിൽ ഒരു വർഷത്തിനിെട മൂന്നു തെരഞ്ഞെടുപ്പ് നടത്തിയിട്ടും ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേതുടർന്ന് നിലവിലെ പ്രധാനമന്ത്രിയായ നെതന്യാഹു തെൻറ രാഷ്ട്രീയ എതിരാളി ബെന്നി ഗാൻറ്സുമായി ചേർന്ന് കഴിഞ്ഞ മാസം സഖ്യസർക്കാറിന് രൂപം നൽകിയിരുന്നു. ഇതിനെതിരായ ഹരജി സുപ്രീംകോടതി പരിഗണനയിലാണ്. ഈ കേസിൽ 11 അംഗ ബെഞ്ച് രണ്ടാം ദിവസം വാദങ്ങൾ കേട്ടതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹു കോടതിക്കെതിരെ പരാമർശം നടത്തിയത്.
അഴിമതി ആരോപണം നേരിടുന്ന നെതന്യാഹുവിന് പുതിയ സർക്കാർ രൂപീകരിക്കാൻ കഴിയുമോ എന്നതും ഗാൻറ്സുമായി ചേർന്ന് ഇദ്ദേഹം രൂപവത്കരിച്ച സഖ്യസർക്കാറിന് നിയമപ്രാബല്യമുണ്ടോ എന്നതുമാണ് കോടതി പരിശോധിക്കുന്നത്.
കേസിൽ ഈഴാഴ്ച തന്നെ വിധി പ്രഖ്യാപനം ഉണ്ടാകും. വിരുദ്ധ ചേരിയിലുള്ള നേതാക്കളുടെ സഖ്യസർക്കാർ അധികാരത്തിൽ തുടരണോ എന്ന കാര്യത്തിൽ ഇതോടെ തീരുമാനമാകും. അല്ലെങ്കിൽ രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും.
"കോടതി ഇടപെടില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഇടപെടേണ്ട ആവശ്യമില്ല. സഖ്യ സർക്കാറിനെ പുറത്താക്കിയാൽ അത് നാലാമത്തെ തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ വലിച്ചിഴക്കും. അത് ഒരു മഹാദുരന്തമായിരിക്കും’’ -നെതന്യാഹു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേസിെൻറ പ്രാധാന്യം പരിഗണിച്ച് കോടതി നടപടികൾ വെബ്‌സൈറ്റിലും ദേശീയ ചാനലിലും തൽസമയം സംപ്രേഷണം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.