തെൽഅവിവ്: വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അനധികൃ ത കുടിയേറ്റ ഭവനങ്ങൾ രാജ്യത്തിെൻറ ഭാഗമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യ മിൻ നെതന്യാഹു. സമാധാന പദ്ധതിക്കുവേണ്ടി കുടിയേറ്റ ഭവനങ്ങളിലെ ഒരാളെപോലും പുറത്താ ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.
യു.എസ് പദ്ധതിക്ക് അനുകൂലമാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതിലെന്താണുള്ളതെന്ന് തനിക്കറിയാമെന്നായിരുന്നു മറുപടി. പരമാധികാരത്തിനായാണ് ശ്രമം. എന്നാൽ, അതിെൻറ പേരിൽ കുടിയേറ്റ ഭവനങ്ങളെ തമ്മിൽ വേർതിരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ചൊവ്വാഴ്ചയാണ് ഇസ്രായേൽ പാർലമെൻറ് തെരഞ്ഞെടുപ്പ്. വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ ഭവനങ്ങളെ പിന്തുണക്കുന്ന വലതുപക്ഷ പാർട്ടികളുടെ പിന്തുണ ഉറപ്പിക്കാനാണ് നെതന്യാഹുവിെൻറ തന്ത്രം.
1967ൽ ഇസ്രായേൽ പിടിച്ചെടുത്ത വെസ്റ്റ്ബാങ്കിലാണ് കുടിയേറ്റ ഭവനങ്ങളുള്ളത്. അന്താരാഷ്ട്ര സമൂഹം ഇത് നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്. കുടിയേറ്റ ഭവനങ്ങളുടെ നിർമാണം ഇസ്രായേൽ-ഫലസ്തീൻ സമാധാന പദ്ധതിക്ക് തുരങ്കംവെക്കുന്നതുമാണ്. വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റ ഭവനങ്ങളിൽ നാലുലക്ഷത്തോളം ഇസ്രായേലികൾ താമസിക്കുന്നുണ്ട്. കിഴക്കൻ ജറൂസലമിൽ രണ്ടുലക്ഷംപേരും. വെസ്റ്റ്ബാങ്കിൽ 25 ലക്ഷം ഫലസ്തീനികളാണുള്ളത്. വെസ്റ്റ് ബാങ്കും കിഴക്കൻ ജറൂസലമും ഗസ്സയും ഉൾപ്പെടെ രാഷ്ട്രം രൂപവത്കരിക്കണമെന്നാണ് ഫലസ്തീെൻറ ആവശ്യം. അനധികൃത കുടിയേറ്റ ഭവനങ്ങൾ രാജ്യത്തിെൻറ ഭാഗമാക്കിയാൽ സ്വന്തം രാഷ്ട്രമെന്ന ഫലസ്തീനികളുടെ ആഗ്രഹം സ്വപ്നമായി അവശേഷിക്കും.
അന്താരാഷ്ട്രനിയമങ്ങൾ കാറ്റിൽപറത്തുന്ന നെതന്യാഹുവിെൻറ പ്രസ്താവന അദ്ഭുതപ്പെടുത്തുന്നില്ലെന്ന് മുതിർന്ന ഫലസ്തീൻ നേതാവ് സായെബ് ഇറെകത് പ്രതികരിച്ചു. നെതന്യാഹുവിെൻറ നിരുത്തരവാദ പരാമർശത്തിനെതിരെ തുർക്കിയും രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.