ബെയ്ജിങ്: അടുത്ത ദലൈലാമ ആരാണെന്ന് തങ്ങൾ തീരുമാനിക്കുെമന്നും അക്കാര്യത്തിൽ ഇന്ത്യ ഇടപെട്ടാൽ നയതന്ത്രബന്ധം തകരാറിലാകുമെന്നുമുള്ള മുന്നറിയിപ്പുമായി ചൈന. തിബറ്റുകളുടെ ആത്മീയ നേതാവായ ദലൈലാമയുടെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള പൂർണ അധികാരം ചൈനക്കാണ്.
ചരിത്രപരമായ ഒരുപാട് പ്രകൃയകളിലൂടെയാണ് അത് കടന്നുപോകുന്നതെന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കി. മറ്റു രാജ്യങ്ങളിലുള്ളവർക്കോ ഇപ്പോഴത്തെ ദലൈലാമക്കോ അത് നിശ്ചയിക്കാൻ കഴിയില്ലെന്ന് തിബറ്റിെൻറ ചുമതലയുള്ള ചൈനീസ് ഉദ്യോഗസ്ഥൻ വാങ് നെങ് പറഞ്ഞു.
1959ലാണ് 14ാമത് ദലൈലാമ ഇന്ത്യയിൽ അഭയം തേടിയത്. അന്നുമുതൽ ഹിമാചൽ പ്രദേശിലെ ധർമശാലയിൽ താമസിക്കുകയാണ് അദ്ദേഹം. ചൈന നിശ്ചയിക്കുന്നവരെ അംഗീകരിക്കില്ലെന്നും തെൻറ പിൻഗാമി ഇന്ത്യയിൽ നിന്നായിരിക്കുമെന്നുമുള്ള ദലൈലാമയുടെ പ്രസ്താവന ക്കെതിരെ ചൈന രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.