പിൻഗാമിയില്ല; ഷി ജിൻപിങ്​ വീണ്ടും അമരത്ത്​

ബെയ്​ജിങ്​: പരമ്പരാഗത നിയമങ്ങൾ പൊളിച്ചെഴുതി ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടി ​ഷി ജിൻപിങ്ങിനെ വീണ്ടും സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു. അതേസമയം ഷി ജിൻപിങി​​െൻറ പിൻഗാമി ആരായിരിക്കുമെന്നതി​​െൻറ യാതൊരു സൂചനയും പാർട്ടി നൽകിയില്ല. 
പാർട്ടിയുടെ കേന്ദ്രകമ്മിറ്റി യോഗത്തിൽ നടന്ന വോ​െട്ടടുപ്പിലാണ്​ 64 കാരനായ ഷിയെ അഞ്ചുവർഷത്തേക്കു കൂടി സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തത്​. ഇ​േതാടെ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്​തിയായ ചൈനയിലെ ഏറ്റവും ശക്തനായ നേതാവെന്ന സ്​ഥാനം ഷി അരക്കിട്ടുറപ്പിച്ചു. 
അതോടൊപ്പം പോളിറ്റ്​ബ്യൂ

റോ സ്​ഥിരം സമിതിയും പുനഃസംഘടിപ്പിച്ചു. ഏഴംഗ കമ്മിറ്റിയിൽ ഷിക്കൊപ്പം പ്രധാനമന്ത്രി ലെ കെക്വിയാങ്ങും രണ്ടാംവട്ടവും ഇടംപിടിച്ചിട്ടുണ്ട്​. കമ്മിറ്റിയിലെ അഞ്ചുപേർ പുതുമുഖങ്ങളാണ്​. 60 വയസ്സ്​ പിന്നിട്ടവരാണ്​ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും. ലി ഷാൻഷ്വ (67), ഉപപ്രധാനമന്ത്രി വാങ്​ യാങ്​ (62), വാങ്​ ഹുനിങ്​ (62), ഴാവോ ലെജി (60), ഷാങ്​ഹായ്​ പാർട്ടി നേതാവ്​ ഹാൻ ഷെങ്​(67) എന്നിവരാണ്​ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പുതുമുഖങ്ങൾ. 68 വയസ്സാണ്​ ഇവരുടെ വിരമിക്കൽ പ്രായം എന്നതിനാൽ ഇവരിൽ ഭൂരിഭാഗവും അടുത്ത അഞ്ചു വർഷത്തിനകം വിരമിക്കാനിരിക്കുന്നവരുമാണ്. 2022ൽ നടക്കുന്ന അടുത്ത പാർട്ടി കോൺഗ്രസിൽ ഇവരിലാരും ഷിയെ  മറികടക്കരുതെന്ന നിർബന്ധത്തോടെയാണ്​ ഇൗ ​െതരഞ്ഞെടുപ്പെന്നും റിപ്പോർട്ടുണ്ട്​. മൂന്നാം തവണയും പദവിയിൽ തുടരാൻ വഴിയൊരുക്കുന്നവിധം ഷി ചട്ടം ഭേദഗതി ചെയ്യാൻ​ അണിയറയിൽ നീക്കം തുടങ്ങിയെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്​. 
 

‘‘കഴിഞ്ഞ അഞ്ചുവർഷം ​െകാണ്ട്​ നാം ആസൂത്രണം ചെയ്​ത ലക്ഷ്യങ്ങളിൽ ചിലത്​ പൂർത്തീകരിച്ചു. അവശേഷിക്കുന്നതുകൂടി പ്രാവർത്തികമാക്കാൻ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്ന്​ ഷി പുതിയ കമ്മിറ്റിയെ അഭിസംബോധന ചെയ്യവെ അഭിപ്രായപ്പെട്ടു. വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തി​​െൻറ ശ്രമമായി സോഷ്യലിസത്തിൽ കെട്ടിപ്പടുത്ത ചൈന പുതിയ യുഗത്തിലേക്ക്​ പ്രവേശിച്ചിരിക്കുന്നു. ഇൗ പുതുയുഗത്തിൽ കൂടുതൽ പ്രാധാന്യത്തോടെ പുതിയ കാഴ്​ചപ്പാടുകളിലൂടെ ലക്ഷ്യങ്ങളിലേക്ക്​ പ്രയാണം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ചൈന ആധുനീകരണത്തി​​െൻറ പുതിയ അധ്യായം കുറിച്ചതായും ഷി അവകാശപ്പെട്ടു.  ഷിയുടെ ആശയങ്ങളും പേരും ഭരണഘടനയിൽ എഴുതിച്ചേർത്താണ്​ പാർട്ടി അദ്ദേഹത്തെ അനിഷേധ്യനേതാവായി പ്രഖ്യാപിക്കുന്നതി​ന്​ തുടക്കംകുറിച്ചത്​. ആധുനിക ചൈനയുടെ സ്​ഥാപകൻ മാവോ സേതുങ്ങിനുശേഷം ജീവിച്ചിരിക്കെ ഇങ്ങനെ ആദരിക്കപ്പെടുന്ന ആദ്യ നേതാവുകൂടിയാണ്​ ഷി. 2012 മുതൽ ചൈനയുടെ പ്രസിഡൻറും ചൈനീസ് കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമീഷൻ മേധാവിയുമാണ് ഷി. മുൻ  ഉപപ്രധാനമന്ത്രി ഷീ ഷോങ്ഷുനി​​െൻറ മകനായ ഇദ്ദേഹം എൻജിനീയറിങ്​ ബിരുദധാരിയാണ്. 

Tags:    
News Summary - No heir apparent as Xi reveals top leadership-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.