പിൻഗാമിയില്ല; ഷി ജിൻപിങ് വീണ്ടും അമരത്ത്
text_fieldsബെയ്ജിങ്: പരമ്പരാഗത നിയമങ്ങൾ പൊളിച്ചെഴുതി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഷി ജിൻപിങ്ങിനെ വീണ്ടും സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു. അതേസമയം ഷി ജിൻപിങിെൻറ പിൻഗാമി ആരായിരിക്കുമെന്നതിെൻറ യാതൊരു സൂചനയും പാർട്ടി നൽകിയില്ല.
പാർട്ടിയുടെ കേന്ദ്രകമ്മിറ്റി യോഗത്തിൽ നടന്ന വോെട്ടടുപ്പിലാണ് 64 കാരനായ ഷിയെ അഞ്ചുവർഷത്തേക്കു കൂടി സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തത്. ഇേതാടെ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായ ചൈനയിലെ ഏറ്റവും ശക്തനായ നേതാവെന്ന സ്ഥാനം ഷി അരക്കിട്ടുറപ്പിച്ചു.
അതോടൊപ്പം പോളിറ്റ്ബ്യൂ
റോ സ്ഥിരം സമിതിയും പുനഃസംഘടിപ്പിച്ചു. ഏഴംഗ കമ്മിറ്റിയിൽ ഷിക്കൊപ്പം പ്രധാനമന്ത്രി ലെ കെക്വിയാങ്ങും രണ്ടാംവട്ടവും ഇടംപിടിച്ചിട്ടുണ്ട്. കമ്മിറ്റിയിലെ അഞ്ചുപേർ പുതുമുഖങ്ങളാണ്. 60 വയസ്സ് പിന്നിട്ടവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും. ലി ഷാൻഷ്വ (67), ഉപപ്രധാനമന്ത്രി വാങ് യാങ് (62), വാങ് ഹുനിങ് (62), ഴാവോ ലെജി (60), ഷാങ്ഹായ് പാർട്ടി നേതാവ് ഹാൻ ഷെങ്(67) എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പുതുമുഖങ്ങൾ. 68 വയസ്സാണ് ഇവരുടെ വിരമിക്കൽ പ്രായം എന്നതിനാൽ ഇവരിൽ ഭൂരിഭാഗവും അടുത്ത അഞ്ചു വർഷത്തിനകം വിരമിക്കാനിരിക്കുന്നവരുമാണ്. 2022ൽ നടക്കുന്ന അടുത്ത പാർട്ടി കോൺഗ്രസിൽ ഇവരിലാരും ഷിയെ മറികടക്കരുതെന്ന നിർബന്ധത്തോടെയാണ് ഇൗ െതരഞ്ഞെടുപ്പെന്നും റിപ്പോർട്ടുണ്ട്. മൂന്നാം തവണയും പദവിയിൽ തുടരാൻ വഴിയൊരുക്കുന്നവിധം ഷി ചട്ടം ഭേദഗതി ചെയ്യാൻ അണിയറയിൽ നീക്കം തുടങ്ങിയെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
‘‘കഴിഞ്ഞ അഞ്ചുവർഷം െകാണ്ട് നാം ആസൂത്രണം ചെയ്ത ലക്ഷ്യങ്ങളിൽ ചിലത് പൂർത്തീകരിച്ചു. അവശേഷിക്കുന്നതുകൂടി പ്രാവർത്തികമാക്കാൻ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്ന് ഷി പുതിയ കമ്മിറ്റിയെ അഭിസംബോധന ചെയ്യവെ അഭിപ്രായപ്പെട്ടു. വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിെൻറ ശ്രമമായി സോഷ്യലിസത്തിൽ കെട്ടിപ്പടുത്ത ചൈന പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഇൗ പുതുയുഗത്തിൽ കൂടുതൽ പ്രാധാന്യത്തോടെ പുതിയ കാഴ്ചപ്പാടുകളിലൂടെ ലക്ഷ്യങ്ങളിലേക്ക് പ്രയാണം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൈന ആധുനീകരണത്തിെൻറ പുതിയ അധ്യായം കുറിച്ചതായും ഷി അവകാശപ്പെട്ടു. ഷിയുടെ ആശയങ്ങളും പേരും ഭരണഘടനയിൽ എഴുതിച്ചേർത്താണ് പാർട്ടി അദ്ദേഹത്തെ അനിഷേധ്യനേതാവായി പ്രഖ്യാപിക്കുന്നതിന് തുടക്കംകുറിച്ചത്. ആധുനിക ചൈനയുടെ സ്ഥാപകൻ മാവോ സേതുങ്ങിനുശേഷം ജീവിച്ചിരിക്കെ ഇങ്ങനെ ആദരിക്കപ്പെടുന്ന ആദ്യ നേതാവുകൂടിയാണ് ഷി. 2012 മുതൽ ചൈനയുടെ പ്രസിഡൻറും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമീഷൻ മേധാവിയുമാണ് ഷി. മുൻ ഉപപ്രധാനമന്ത്രി ഷീ ഷോങ്ഷുനിെൻറ മകനായ ഇദ്ദേഹം എൻജിനീയറിങ് ബിരുദധാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.