പ്യോങ്യാങ്: മൂന്ന് യു.എസ് തടവുകാരെ ഉത്തര കൊറിയ വിട്ടയച്ചതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ബുധനാഴ്ച തെൻറ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കിം ജോങ് ഉന്നും ട്രംപും തമ്മിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ ഭാഗമായി പ്യോങ്യാങ് സന്ദർശിച്ച യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ തിരികെവരുന്നത് വിട്ടയച്ച മൂന്ന് തടവുകാരെയും കൊണ്ടാണ്.
അവർ ആരോഗ്യവാന്മാരാണെന്നും വ്യാഴാഴ്ച ആൻഡ്ര്യൂസ് വിമാനത്താവളത്തിൽ എത്തിച്ചേരുന്ന അവരെ താൻ സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപും കിം ജോങ് ഉന്നും തമ്മിൽ നടക്കാനിരിക്കുന്ന ഉച്ചകോടിക്കു മുന്നോടിയായാണ് കിം ഹാക്ക് സോങ്, ടോണി കിം, കിം ഡോങ് ചുൾ എന്നിവരെ തടവിൽനിന്ന് മോചിപ്പിച്ചത്. ഇവരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി ഉത്തര കൊറിയ ജയിലിലടച്ചതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.