പ്യോങ്യാങ്: കിം ജോങ് ഉന്നിെൻറ ആരോഗ്യനില മോശമായത് കൊണ്ടാണ് രണ്ട് മാസമായി ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്താത്തതെന്ന് റിപ്പോർട്ട്. ന്യൂസ്.കോമാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. സ്വകാര്യ അന്വേഷണ എജൻസികളെ ഉദ്ധരിച്ചാണ് വാർത്ത.
ഹൃദ്രോഗവും പ്രമേഹവും രക്ത സമർദ്ദവും ഉത്തരകൊറിയൻ എകാധിപതിയെ അലട്ടുന്നുവെന്നാണ് വാർത്തകൾ. വധഭീഷണി നില നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിനടിപ്പെട്ടതായി ദക്ഷിണകൊറിയൻ ചാരൻമാരും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച കൂടുതൽ വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്.
2011ൽ പിതാവിെൻറ മരണത്തോടെയാണ് ഉത്തരകൊറിയയുടെ നേതൃത്വം കിം ഏറ്റെടുക്കുന്നത്. കഴിഞ്ഞ വർഷം ആദ്യ ഭൂഖണ്ഡാന്തര മിസൈൽ ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതേ തുടർന്ന് അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.