മോസ്കോ: പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നേതൃത്വത്തിൽ അമേരിക്ക ഉത്തരകൊറിയക്കെതിരെ യുദ്ധത്തിന് തയാറെടുക്കുകയാണെന്ന് കൊറിയൻ വിദേശകാര്യമന്ത്രി റിങ് യോ ഹോ. കലഹപ്രിയനും ബുദ്ധിഭ്രമവുമുള്ള ട്രംപിെൻറ പ്രസ്താവനകളാണ് യുദ്ധത്തിെൻറ സാഹചര്യം സൃഷ്ടിക്കുന്നതെന്നും കൊറിയ കുറ്റപ്പെടുത്തി.
ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾ മേഖലയുടെ സമാധാനത്തിനും സുരക്ഷക്കും ഭീഷണി സൃഷ്ടിക്കില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. യുദ്ധത്തിലൂടെ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയുടെ വാർത്ത എജൻസിയോട് സംസാരിക്കുേമ്പാഴാണ് കൊറിയൻ വിദേശകാര്യമന്ത്രിയുടെ അഭിപ്രായപ്രകടനം.
ഉത്തരകൊറിയ തുടർച്ചയായി ആണവപരീക്ഷണങ്ങൾ നടത്തയതോടെയാണ് അമേരിക്കയുമായുള്ള ബന്ധം വഷളായത്. ഇതിനിടെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും കൊറിയൻ നേതാക്കളും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി െഎക്യരാഷ്ട്ര സഭയുടെ ജനറൽ കൗൺസിലിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.