പ്യോങ്യാങ്: ആണവ-മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെക്കുമെന്നും പുഗ്ഗീറിയിലെ അണുപരീക്ഷണശാല അടച്ചുപൂട്ടുമെന്നും ഉത്തര കൊറിയ പ്രഖ്യാപിച്ചിരിക്കുന്നു. ആത്മാർഥതയോടെയുള്ള തീരുമാനമാണ് ഇതെങ്കിൽ മഹത്തായൊരു ചുവടുവെപ്പായി വിലയിരുത്താം. നിരവധി ആഭ്യന്തരപ്രശ്നങ്ങളിൽ വലയുന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് ആശ്വസിക്കാനും വകയുണ്ട്. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിെൻറ പ്രഖ്യാപനം ഒരർഥത്തിൽ യു.എസ് സഖ്യകക്ഷികളുടെ വിജയമാണെന്നും കരുതാം. എന്തുകൊണ്ട് ഉത്തര കൊറിയ ഇൗ തീരുമാനമെടുത്തു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്.
അടുത്തിടെ ഉത്തര കൊറിയ കാർക്കശ്യസ്വഭാവത്തിൽനിന്ന് പിൻവാങ്ങുന്നതാണ് കണ്ടത്. കൊറിയൻ ഉപദ്വീപിൽ യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം തുടരുന്നതിലെ എതിർപ്പുകൾ അവസാനിപ്പിച്ചു. ദക്ഷിണ കൊറിയയിൽ യു.എസ് സൈനികരെ വിന്യസിക്കുന്നതിലും വിരോധമില്ലെന്ന് നിലപാട് മാറ്റി. ആണവനിരായുധീകരണത്തിന് തയാറെന്ന ചർച്ചയുടെ മുന്നൊരുക്കങ്ങളാകാം ഇതെല്ലാം. എന്നാലും ചോദ്യം ബാക്കിയാകുന്നുണ്ട്. ഗൗരവപരമായ തീരുമാനമാണ് ഇതെങ്കിൽ ഉത്തര കൊറിയയുടെ നയത്തിൽതന്നെ മാറ്റമുണ്ടായിരിക്കുന്നു.
ഉത്തര കൊറിയയുമായി നടക്കാനിരിക്കുന്ന ചർച്ച ഫലപ്രദമല്ലെങ്കിൽ ഇറങ്ങിപ്പോരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആണവനിരായുധീകരണത്തിനായി ഉത്തര കൊറിയക്കുമേൽ പരമാവധി സമ്മർദം ചെലുത്താൻ ദക്ഷിണ കൊറിയയോട് ആവശ്യപ്പെടുകയും ചെയ്തു. യു.എസിെൻറ കണ്ണുരുട്ടലിൽ പേടിച്ചാവുമോ ഉത്തര കൊറിയ നിലപാട് മാറ്റിയത്. ഉത്തര കൊറിയക്കെതിരെ വീണ്ടും ഉപരോധം ചുമത്താനുള്ള പദ്ധതിയിലായിരുന്നു ട്രംപ്. എന്നാൽ, ഉത്തര െകാറിയയുടെ വ്യാപാരബന്ധത്തിലധികവും ചൈനയുമായാണ്. ചൈന അവർക്കു മുന്നിൽ വാതിൽ കൊട്ടിയടക്കാതിരുന്ന സാഹചര്യത്തിൽ യു.എസിനെ പേടിക്കേണ്ട കാര്യവുമില്ലായിരുന്നു. എന്നാൽ യു.എസിെൻറ സമ്മർദത്തിൽ ചൈനയും ഉത്തര കൊറിയയോടുള്ള നിലപാട് കുറച്ച് കർക്കശമാക്കി. യു.എൻ ഉപരോധം ചൈന ശരിവെച്ചതോടെ ഉത്തര കൊറിയയുടെ വരുമാനം ഇടിഞ്ഞു.
കഴിഞ്ഞ വർഷം പുഗ്ഗീറിയിലെ ഉത്തര കൊറിയയുടെ ആണവ ടണൽ തകർന്ന് 200ലേറെ പേർ മരിച്ചിരുന്നു. ചെർണോബിൽ പോലുള്ള ദുരന്തം സംഭവിക്കുേമാ എന്ന പേടിയിലാണ് ആ മേഖല. ഏതുതരത്തിലുള്ള ആക്രമണവും ചെറുക്കാൻ ശേഷിയുള്ള ആണവായുധങ്ങളും മിസൈലുകളും ഉത്തര കൊറിയയുടെ കൈവശമുണ്ടെന്നാണ് കരുതുന്നത്.
(കടപ്പാട്: ദ ഗാർഡിയൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.