ബെയ്ജിങ്: യു.എസുമായുള്ള ആണവ ചർച്ചക്കുമുമ്പ് ഉത്തര കൊറിയൻ പ്രസിഡൻറ് കിം േജാങ് ഉന്നും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി. വടക്കുകിഴക്കൻ ചൈനയിലെ ദാലിയൻ നഗരമാണ് ഇരുനേതാക്കളുടെയും രഹസ്യസമാഗമവേദി. ഇക്കാര്യം ചൈനീസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഷിയുമൊത്തുള്ള കിമ്മിെൻറ ഫോേട്ടാകളും ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടു.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിെല ഉന്നതതല ഉദ്യോഗസ്ഥൻ വാങ് ഹുനിങ്ങും ചർച്ചയിൽ പെങ്കടുത്തതായി സിൻഹുവ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയയുമായി അതിർത്തി പങ്കിടുന്ന നഗരമാണ് ദാലിയൻ. കിമ്മിെൻറ സന്ദർശനം കണക്കിലെടുത്ത് മേഖലയിൽ വൻ സുരക്ഷയാണ് ഒരുക്കിയത്. സ്വകാര്യ െജറ്റിലാണ് കിം ദാലിയൻ വിമാനത്താവളത്തിലെത്തിയത്.
എന്നാൽ, ചർച്ചയുടെ ഉള്ളടക്കമെന്തെന്ന് ചൈന പുറത്തുവിട്ടില്ല. ഇത് രണ്ടാം തവണയാണ് കിം ചൈനയിലെത്തുന്നത്. കഴിഞ്ഞ മാർച്ചിൽ ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് സന്ദർശിച്ചിരുന്നു കിം. ഉടൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കിം കാണുമെന്നാണ് കരുതുന്നത്. സിംഗപ്പൂരാണ് ട്രംപിെൻറയും കിമ്മിെൻറയും കൂടിക്കാഴ്ചക്ക് വേദിയാവുകയെന്ന് കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കിം-ഷി സമാഗമം ട്രംപ് സ്വാഗതം ചെയ്തു. ഇൗ വിഷയം സംസാരിക്കാൻ ട്രംപ് ഷിയെ വിളിക്കു. ഉ.കൊറിയയെ ആണവനിരായുധീകരിക്കുകയായാണ് ട്രംപിെൻറ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.