പ്യോങ്യാങ്: അന്താരാഷ്ട്രസമൂഹത്തിെൻറ കടുത്ത എതിർപ്പിനിടെ വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. ബുധനാഴ്ച പുലർച്ചയാണ് വാസോങ്^15 എന്ന ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണം നടത്തിയത്. സംഭവം സ്ഥിരീകരിച്ച ഉത്തര കൊറിയൻ ഒൗദ്യോഗികചാനൽ, മിസൈലിന് അമേരിക്കയിലെ മുഴുവൻ പ്രദേശങ്ങളിലും എത്തിച്ചേരാൻ കഴിയുമെന്ന് അവകാശപ്പെട്ടു. ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും ശക്തമായതാണ് കഴിഞ്ഞദിവസം പരീക്ഷിച്ചതെന്നും ഉത്തര കൊറിയ ആണവരാജ്യമായിത്തീർന്നെന്നും ചാനൽ വെളിപ്പെടുത്തി. ജപ്പാൻകടലിൽ പതിച്ച മിസൈൽ മുമ്പുണ്ടായിരുന്നതിെനക്കാൾ ഉയരത്തിൽ സഞ്ചരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ആയുധപദ്ധതികൾക്കെതിരെ യു.എൻ അടക്കമുള്ള സംഘടനകളും രാജ്യങ്ങളും നേരേത്ത ഉത്തര കൊറിയക്ക് മുന്നറിയിപ്പ് നൽകുകയും ഉപരോധമേർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് വീണ്ടും പരീക്ഷണം നടത്തിയിരിക്കുന്നത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ യു.എൻ രക്ഷാസമിതിയുടെ അടിയന്തരയോഗം വിളിച്ചുചേർക്കും. ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെ അപലപിച്ച യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ്, മേഖലയെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ എല്ലാവരോടും ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. ഉത്തര കൊറിയുടെ നടപടി പ്രകോപനപരമാണെന്ന് റഷ്യയും പ്രതികരിച്ചു.
ഉത്തര കൊറിയൻ നടപടി മുഴുവൻ ലോകത്തിനും കടുത്ത ഭീഷണിയാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. പരീക്ഷണവിവരമറിഞ്ഞയുടൻ ട്രംപ് ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നുമായും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായും ഫോണിൽ ചർച്ച നടത്തിയതായും വൈറ്റ്ഹൗസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ഉത്തര കൊറിയൻ ഭീഷണിക്ക് മറുപടിയെന്നോണം ദക്ഷിണ കൊറിയയും മിസൈൽ വിക്ഷേപണം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.