തെഹ്റാൻ: ബാലിസ്റ്റിക് മിസൈൽ പരീക്ഷണം ഇല്ലാതാക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ആണവ അ നുരഞ്ജന ചർച്ചക്കായുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ക്ഷണം ഇറാൻ തള്ളി. ഇറാനെതിരെ പ്രഖ്യാപിച്ച ഉപരോധങ്ങൾ പിൻവലിക്കാത്തപക്ഷം ചർച്ചക്ക് സാധ്യതപോലുമില്ലെന്ന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് എൻ.ബി.എസ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഗൾഫ് സഖ്യരാജ്യങ്ങൾക്ക് ആയുധങ്ങൾ നൽകുന്നതുവഴി പശ്ചിമേഷ്യയെ ചുട്ടെരിക്കാനാണ് ട്രംപിെൻറ പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു. മേഖലയിലെ സായുധസംഘങ്ങൾക്ക് ആയുധം നൽകി സഹായിക്കുന്നത് ഇറാനാണെന്ന വാദം എൻ.ബി.സി ലേഖിക ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഒരുപിടി മറുചോദ്യങ്ങളുമായാണ് സരീഫ് അതിനെ നേരിട്ടത്.
യമനിൽ ബോംബിടുന്നത് ആരാണ്? ബഹ്റൈനിൽ അധിനിവേശം നടത്തിയത് ആരാണ്? മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിയെ രാഷ്ട്രീയത്തടവുകാരാക്കിയത് ആരാണ്? അൽജീരിയയിലും ലിബിയയിലും സുഡാനിലും ആരാണ് കുഴപ്പം സൃഷ്ടിക്കുന്നത്? ഇറാനു നേരെയാണോ അപ്പോഴും വിരൽചൂണ്ടുന്നതെന്ന് അദ്ദേഹം ചോദിച്ചു. യു.എസുമായി യുദ്ധമാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.