ഇസ്ലാമാബാദ്: ഈ മാസം ഇന്ത്യ പാകിസ്താനിൽ ആക്രമണം നടത്തുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശ ി. രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്ന് മുൽത്താനിൽ വ ാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 16നും 20നും ഇടക്കായിരിക്കും ഇന്ത്യൻ ആക്രമണമെന്ന് ഖുറൈശി പറഞ്ഞു. ഇതു മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കുമുണ്ടാക്കുന്ന ആഘാതം കനത്തതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ഭാഗത്തുനിന്ന് നിരന്തരമുണ്ടാവുന്ന പ്രകോപനങ്ങൾ ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അന്താരാഷ്ട്ര സമൂഹം ഇന്ത്യക്കെതിരെ നടപടിയെടുക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഖുറൈശി തുടർന്നു. ഫെബ്രുവരി 26ന് പാകിസ്താെൻറ പ്രദേശത്ത് കടന്നുകയറി ഇന്ത്യ ആക്രമണം നടത്തിയപ്പോൾ ലോകരാജ്യങ്ങൾ നിശ്ശബ്ദത പാലിച്ചതായി ഖുറൈശി കുറ്റപ്പെടുത്തി.
അതേസമയം, പാക് സർക്കാറിെൻറ പരാജയം മറച്ചുവെക്കാൻ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് പ്രചാരണം നടത്തുകയാണെന്ന് പ്രതിപക്ഷമായ പാകിസ്താൻ പീപ്ൾസ് പാർട്ടി നേതാവ് നഫീസ ഷാ കുറ്റപ്പെടുത്തി.
പാക് മന്ത്രിയുടെ പ്രസ്താവനയെ ശക്തമായ ഭാഷയിൽ തള്ളിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാക് വാദം നിരുത്തരവാദവും അസംബന്ധവുമാണെന്ന് വ്യക്തമാക്കി. മേഖലയിൽ യുദ്ധഭ്രാന്ത് സൃഷ്ടിക്കാനാണ് പാകിസ്താൻ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. പാക് മണ്ണിലെ ഭീകരർക്ക് ഇന്ത്യയിൽ ആക്രമണം നടത്താനുള്ള ആഹ്വാനംകൂടിയാണ് പാക് മന്ത്രിയുടെ പ്രസ്താവനയെന്നും അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.