ന്യൂയോർക്: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനായ ജമാഅത്തുദ്ദഅ്വ തലവൻ ഹാഫിസ ് സഇൗദിനെ കാണാൻ യു.എൻ സംഘത്തിന് അനുമതി പാകിസ്താൻ നിഷേധിച്ചിരുന്നതായി റിേപ്പാ ർട്ട്. യു.എൻ രക്ഷാസമിതിയുടെ ഉപരോധപ്പട്ടികയിൽനിന്ന് നീക്കം ചെയ്യണമെന്നാവശ്യ പ്പെട്ട് ഹാഫിസ് സഇൗദ് നേരത്തെ നൽകിയ അപേക്ഷയിലാണ് അദ്ദേഹത്തെ കാണാൻ യു.എൻ ഒാംബുഡ്സമാൻ വിസക്ക് അപേക്ഷിച്ചത്. എന്നാൽ, അനുമതി നൽകാനാവില്ലെന്ന് യു.എന്നിലെ പാക് പ്രതിനിധി അറിയിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സംഭവം. 2019 ആരംഭത്തിലേക്ക് യാത്ര നീട്ടണമെന്നായിരുന്നു പാക് ആവശ്യം. എന്നാൽ, 2018 ഡിസംബറിനപ്പുറത്തേക്ക് ഒരു കാരണവശാലും നീട്ടാനാകില്ലെന്ന് യു.എൻ പ്രതിനിധി അറിയിച്ചു. പിന്നെയും അനുമതി ലഭിക്കാതെ വന്നതോടെ സഇൗദുമായി വിഡിയോ കോൺഫറൻസിങ് വഴി സംസാരിച്ച ശേഷം വിലക്ക് നിലനിർത്തുകയായിരുന്നു.
മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ 2008 ഡിസംബറിലാണ് രക്ഷാസമിതി കരിമ്പട്ടികയിൽ പെടുത്തിയത്. ലാഹോർ ആസ്ഥാനമായുള്ള നിയമസ്ഥാപനമായ മിർസ ആൻഡ് മിർസ വഴി 2017ൽ വിലക്ക് നീക്കാനാവശ്യപ്പെട്ട് അദ്ദേഹം യു.എന്നിനെ സമീപിച്ചു. സ്വതന്ത്ര ഒാംബുഡ്സ്മാൻ ഡാനിയൽ കിപ്ഫറെ വിഷയത്തിൽ തുടർനടപടികൾക്കായി യു.എൻ നിയമിച്ചു. ഇദ്ദേഹമാണ് യാത്രക്ക് അനുമതി തേടിയതും ഒടുവിൽ വിലക്ക് നിലനിർത്തിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.