കറാച്ചി: ഒാേട്ടാ ഒാടിച്ചു കിട്ടുന്ന ദിവസക്കൂലിയിൽനിന്ന് ഒരു വർഷത്തോളമായി മാറ്റ ിവെച്ച 300 രൂപക്ക് മകൾക്ക് ഒരു പഴയ സൈക്കിൾ വാങ്ങണമെന്ന ആഗ്രഹം നിറവേറ്റാൻ െപടാപ്പാട് പെടുന്നതിനിടെയാണ് മുഹമ്മദ് റഷീദിനെ തേടി നടുക്കുന്ന ആ വിവരം എത്തിയത്. ഉപയോഗിക്കാതെ കിടക്കുന്ന തെൻറ പേരിലുള്ള അക്കൗണ്ട് വഴി 300 കോടി രൂപ കൈമാറ്റംചെയ്തിരിക്കുന്നുവെന്ന്! ഇതറിഞ്ഞ് ഞെട്ടിപ്പോയെന്നും പേടികൊണ്ട് വിറക്കാൻ തുടങ്ങിയെന്നും ഇൗ 43കാരൻ പറയുന്നു.
പുതിയ പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ കള്ളപ്പണക്കാരെ പിടിക്കാനുള്ള വേട്ടയിൽ അറിയാതെ പെട്ടതായിരുന്നു ഇൗ മനുഷ്യൻ. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽനിന്ന് വിളി വന്നേപ്പാൾ ആദ്യം എവിടെയെങ്കിലും ഒളിക്കാനാണ് റഷീദിന് തോന്നിയത്. എന്നാൽ, ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞുമനസ്സിലാക്കുകയായിരുന്നു. കള്ളപ്പണക്കാരൻ എന്ന പേര് മാറിയെങ്കിലും റഷീദിെൻറ ഉത്കണ്ഠ നീങ്ങിയിട്ടില്ല. വാടകക്കെടുത്ത ഒാേട്ടാറിക്ഷ നിരത്തിലിറക്കുന്നത് നിർത്തിയ ഇൗ പാവത്തിെൻറയും കുടുംബത്തിെൻറയും അന്നംമുട്ടിയിരിക്കുകയാണ്. അന്വേഷണ ഏജൻസിക്കാർ വന്ന് ഒാേട്ടാറിക്ഷ എടുത്തുകൊണ്ടുപോയാലോ എന്ന് ഭയന്ന് മാനസിക സമ്മർദത്താൽ ഭാര്യ രോഗിയുമായി.
കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഡസൻ കണക്കിനു പേർക്കാണ് റഷീദിേൻറതിനു സമാനമായ അനുഭവം ഉണ്ടായത്. ദരിദ്രരായ വ്യക്തികളുടെ ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപ മലവെള്ളപ്പാച്ചിൽ പോലെ എത്തുകയും ഉടൻതന്നെ കാലിയാവുകയും ചെയ്യുന്നു. കള്ളപ്പണം വെളുപ്പിക്കാനുള്ള ഇൗ മാർഗം വഴി ശതകോടികൾ ആണത്രെ രാജ്യത്തിന് പുറത്തേക്ക് ഒഴുകിയത്.
ബാങ്കിെൻറ ഉൾവശം കണ്ടിട്ടുപോലുമില്ലാത്ത 52കാരനായ െഎസ്ക്രീം വിൽപനക്കാരനായ മുഹമ്മദ് ഖാദറിെൻറ അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്തത് 225 കോടി രൂപയാണ്! ഇതുകേട്ട് തന്നെ നന്നായി അറിയുന്നവർ ‘അഞ്ചു പൈസ കൈവശമില്ലാത്ത കോടീശ്വരൻ’ എന്ന് കളിയാക്കുകയാണെന്നും ഇയാൾ പരിതപിക്കുന്നു.
1.3 കോടിയുടെ നികുതിയടക്കണമെന്ന് ആവശ്യപ്പെട്ടുള്ള അറിയിപ്പ് വന്നതോടെ കടുത്ത രക്തസമ്മർദത്തിന് അടിപ്പെട്ടിരിക്കുകയാണ് 56കാരിയും ഉദ്യോഗസ്ഥയുമായ സർവത് സെഹ്റ. ഒന്നരകോടിയോളം രൂപയാണ് ഏതോ ഒരു കമ്പനി ഇവരുടെ അക്കൗണ്ടിലൂടെ കൈമാറിയതത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.