ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിെൻറ ആസൂത്രകനും ലഷ്കറെ ത്വയ്യിബ ഓപറേഷൻ കമാൻഡറുമായ സാഖിയുർറഹ്മാൻ ല ഖ്വി ഉൾപ്പെടെ 1800 ഭീകരരെ പാകിസ്താൻ നിരീക്ഷണപ്പട്ടികയിൽ നിന്ന് നീക്കിയതായി റിപ്പോർട്ട്. പാകിസ്താൻ ഭീകരവി രുദ്ധ അതോറിറ്റിയാണ് ഇവരെ നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
2018ൽ 7600 ആളുകളാണ് പട്ടികയിലുണ്ടായിരുന്നത്.18 മാസത്തിനിടെ പട്ടികയിലുള്ളവരുടെ എണ്ണം 3800 ൽ താഴെയാക്കി ചുരുങ്ങിയെന്ന് ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സ്റ്റാർട്ടപ്പ് സ്ഥാപനമായ കാസ്റ്റല്ലം ചൂണ്ടിക്കാട്ടുന്നു.
ഇക്കഴിഞ്ഞ മാർച്ചിനു ശേഷമാണ് 1800 പേരെ ഒഴിവാക്കിയത്. ഒന്നരവർഷത്തിനുള്ളിൽ ഒരു വിശദീകരണവും നൽകാതെയാണ് ഇവരെ ഒഴിവാക്കിയര്. ഭീകരരെ സഹായിക്കുന്നതിെൻറ പേരിൽ പാകിസ്താനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ജൂണിൽ പാകിസ്താെൻറ ഭീകരപ്രവർത്തനങ്ങൾ വീണ്ടും അവലോകനം ചെയ്യാനിരിക്കെയാണ് ഭീകരരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.