ഇസ്ലാമാബാദ്: പ്രണയിനിയെ തേടി പാകിസ്താനിലേക്ക് വ്യാജ പാസ്പോർട്ടിൽ കടന്ന് ജ യിലിലടക്കപ്പെട്ട ഇന്ത്യക്കാരൻ ഹാമിദ് അൻസാരി മോചിതനായി. 2012മുതൽ പാകിസ്താനിലെ പ െഷാവർ സെൻട്രൽ ജയിലിൽ കഴിഞ്ഞ യുവാവ് ആറുവർഷത്തിന് ശേഷമാണ് പ്രണയം ഇത്രമേൽ വേദന കൾ സമ്മാനിക്കുമെന്ന തിരിച്ചറിവുമായി പുറംലോകത്തേക്കെത്തിയത്. ലൈലയെത്തേടി ഭ്രാ ന്തമായി അലഞ്ഞ മജ്നുവിെൻറ കഥയെ അനുസ്മരിക്കുന്ന മുംബൈക്കാരെൻറ സാഹസിക യാത്ര ആ രംഭിക്കുന്നത് 2012 നവംബർ നാലിനാണ്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിൽ ജോലി ലഭിച്ചു എന്നറിയിച്ചാണ് 27കാരനും എം.ബി.എ ബിരുദധാരിയുമായ അൻസാരി വീടുവിട്ടിറങ്ങുന്നത്.
അഫ്ഗാനിൽ പോകരുതെന്ന് മാതാവായ ഫൗസിയയും പിതാവ് നഹാലും പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. പിന്നീട് മാതാപിതാക്കൾ അറിയുന്നത് മകൻ പാകിസ്താനിൽ പിടിയിലായതാണ്. അൻസാരിയുടെ ഫേസ്ബുക്കും ഇ-മെയിലും പരിശോധിച്ച മാതാപിതാക്കളാണ് മകൻ പാകിസ്താനിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞത്. പ്രണയം പാകിസ്താനിലെ കാമുകിയുടെ ബന്ധുക്കൾ കണ്ടെത്തിയതോടെയാണ് അൻസാരി അതിർത്തി കടക്കാൻ തീരുമാനിച്ചത്.
കാമുകിയെ മറ്റൊരാൾക്ക് വിവാഹം ചെയ്തു നൽകാൻ വീട്ടുകാർ തീരുമാനിച്ചതറിഞ്ഞ് യാത്രക്ക് പദ്ധതികൾ തയാറാക്കി. അഫ്ഗാനിൽനിന്ന് പാകിസ്താനിലേക്ക് കടക്കാൻ എളുപ്പമാണെന്ന് മനസ്സിലാക്കിയാണ് ആ വഴി തിരഞ്ഞെടുത്തത്. വ്യാജ പാകിസ്താൻ വിസ സംഘടിപ്പിച്ച് കാമുകിയുടെ ജന്മനാടായ കൊഹട്ടിലെത്തി. എന്നാൽ, കൊഹട്ടിലെ ഹോട്ടലിൽ വ്യാജ പേരിൽ മുറിയെടുത്ത അൻസാരിയെ പൊലീസ് പിടികൂടി.
ഇന്ത്യക്കാരൻ പാകിസ്താനിൽ വ്യാജ പാസ്പോർട്ട് കൈവശം വെച്ച് പിടിയിലായതോടെ വിവിധ തലങ്ങളിൽ നിന്ന് അന്വേഷണങ്ങളുണ്ടായി. ഇന്ത്യൻ ചാരനാണ് അൻസാരിയെന്ന് മുദ്രകുത്തപ്പെട്ടു. ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പലവട്ടം ചോദ്യം ചെയ്തു. ജയിലിൽ മർദനത്തിനിരയായി. ഇതിനിടയിൽ കാമുകിയെ വീട്ടുകാർ മറ്റൊരാൾക്ക് വിവാഹം ചെയ്തു നൽകുകയും ചെയ്തു.
മുംബൈയിലെ മാതാപിതാക്കളുടെ ശ്രമഫലമായി ഖാസി മുഹമ്മദ് അൻവർ എന്ന പാകിസ്താൻ അഭിഭാഷകനെ ബന്ധപ്പെട്ടതോടെയാണ് നിയമപരമായ നീക്കങ്ങളുണ്ടായത്. എങ്കിലും കോടതി മൂന്നുവർഷം തടവിന് ശിക്ഷിച്ചു. ശനിയാഴ്ച തടവുകാലാവധി കഴിഞ്ഞതോടെയാണ് ജയിൽ മോചിതനായത്. ചൊവ്വാഴ്ച വാഗ അതിർത്തി വഴി അൻസാരി ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.