സം​​േഝാത ട്രെയിൻ സർവിസ്​ പാകിസ്​താനും പുനഃസ്​ഥാപിച്ചു

ലാഹോർ: ലാഹോറിൽനിന്ന്​ ഡൽഹിക്കുള്ള സം​​േഝാത എക്​സ്​പ്രസ്​ ട്രെയിൻ സർവിസ്​ പാകിസ്​താൻ പുനഃസ്​ഥാപിച്ചു. ഇന് ത്യ-പാക്​ സംഘർഷത്തെ തുടർന്ന്​ ഫെബ്രുവരി 28ന്​ നിർത്തിവെച്ച സർവിസ്​ ആണ്​ പുനരാരംഭിച്ചത്​. ഇന്ത്യയിൽ നിന്നുള്ള സ ർവിസ്​ ഞായറാഴ്​ച പുനരാരംഭിച്ചിരുന്നു.

1976 ജൂലൈ 22നാണ്​ ഇൗ ട്രെയിൻ സർവിസ്​ ആദ്യം തുടങ്ങുന്നത്​. ​ലാഹോറിൽനിന്ന്​ എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഇതു​ പുറപ്പെടും. ബുധൻ, ഞായർ ദിവസങ്ങളിലാണ്​ ഡൽഹിയിൽനിന്ന്​ തിരിച്ചുള്ള സർവിസ്​. സം​​േഝാത എക്​സ്​പ്രസിൽ ആറ്​ സ്ലീപ്പർ കോച്ചുകളും ഒരു എ.സി ത്രീ ടയർ കോച്ചുമാണുള്ളത്​.

ഇന്ത്യൻ ഭാഗത്ത്​, ട്രെയിൻ ഡൽഹി മുതൽ അഠാരി വരെയും പാകിസ്​താൻ ഭാഗത്ത്​ ലാഹോർ മുതൽ വാഗ വരെയുമാണ്​ സഞ്ചരിക്കുക. 1971ലെ ഷിംല കരാർ നിർദേശ പ്രകാരമാണ്​ ഇൗ സർവിസ്​ തുടങ്ങിയത്.

Tags:    
News Summary - Pakistan restores Samjhauta Express services to Delhi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.