ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രിയെ അമേരിക്കയിൽ സുരക്ഷാ പരിശോധനക്ക് വിധേയനാക്കിയെന്ന് റിപ്പോർട്ട്. ന്യൂയോർക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലാണ് സംഭവമെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്വകാര്യ ആവശ്യത്തിനായി അേമരിക്കയിെലത്തിയ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി ബാഗും കോട്ടും കൈയിലെടുത്ത് സുരക്ഷാ പരിശോധനക്കായി പോകുന്നതിെൻറ ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ പുറത്തു വിട്ടു. ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉണ്ടായിട്ടും പ്രധാനമന്ത്രിയെ സുരക്ഷാ പരിശോധനക്ക് വിധേയനാക്കിയ നടപടി പാകിസ്താനെ അപമാനിക്കുന്നതാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
സഹോദരിെയ സന്ദർശിക്കുന്നതിനായാണ് അബ്ബാസി കഴിഞ്ഞ ആഴ്ച അമേരിക്ക സന്ദർശിച്ചത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരിൽ പാകിസ്താനെതിരെ അമേരിക്ക ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സംഭവം. പാകിസ്താൻ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിക്കുന്നതടക്കമുള്ള നടപടികൾ അമേരിക്ക സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.