ഹാഫിസ് സഇൗദിനൊപ്പം അംബാസിഡർ; ഖേദം പ്രകടിപ്പിച്ച്​ ഫലസ്​തീൻ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തി​​െൻറ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഇൗദിനൊപ്പം പാകിസ്താനിലെ തങ്ങളുടെ പ്രതിനിധി വേദി പങ്കിട്ടതില്‍ ഖേദം രേഖപ്പെടുത്തി ഫലസ്​തീൻ. സംഭവത്തിൽ ഇന്ത്യ ഫലസ്തീനെ കടുത്ത അതൃപ്തി  അറിയിച്ചിരുന്നു. 

പാകിസ്താനിലെ ഫലസ്തീന്‍ അംബാസിഡറായ വലീദ് അബു അലിയാണ് ഹാഫിസ് സഇൗദിനൊപ്പം​ വേദി പങ്കിട്ടത്. സംഭവം ഗൗരവത്തോടെ കാണുന്നുവെന്നും ശക്​തമായ നടപടി കൈ​െകാള്ളുമെന്നും ഫലസ്​തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

 റാവല്‍പിണ്ടിയിലെ ലിയാഖത്ത്ബാഗില്‍ ദിഫാ ഇ പാകിസ്താന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച റാലിയിലായിരുന്നു ഫലസ്​തീൻ അംബാസിഡർ പ​െങ്കടുത്തത്​. 
 

Tags:    
News Summary - Palestine Conveys "Deep Regrets - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.