ജറൂസലം: അമേരിക്കയിലെ അംബാസഡറെ ഫലസ്തീൻ തിരിച്ചുവിളിച്ചു. ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടിയിൽ പ്രതിഷേധിച്ചാണിത്. ‘കൂടിയാലോചനകൾക്കായി’ അംബാസഡർ ഹുസ്സാം സൊംലോതിനെ ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് മാലികി തിരിച്ചുവിളിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഫലസ്തീൻ വാർത്ത ഏജൻസി ‘വഫ’യെ ഉദ്ധരിച്ചാണ് വാർത്ത.
ട്രംപിെൻറ നടപടിയുെട പശ്ചാത്തലത്തിൽ അമേരിക്കയുടെ ഒരു സമാധാന പദ്ധതിയും അംഗീകരിക്കില്ലെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. ഫത്ഹ് പ്രസ്ഥാനത്തിെൻറ 53ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ, ജറൂസലം ഫലസ്തീെൻറ ‘ശാശ്വത തലസ്ഥാന’മാണെന്ന് മഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചു. ട്രംപിെൻറ പ്രഖ്യാപനം പിൻവലിക്കാൻ െഎക്യരാഷ്ട്ര സഭ പൊതുസഭ ഏതാനും ദിവസം മുമ്പ് പ്രമേയം പാസാക്കിയിരുന്നു.
അതേസമയം, ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചതിനെതിരെ ഫലസ്തീനിൽ ആരംഭിച്ച പ്രതിഷേധം ഞായറാഴ്ചയും തുടർന്നു. ആയിരങ്ങളാണ് വിവിധ ഇടങ്ങളിൽ തെരുവിലിറങ്ങിയത്. ചിലയിടങ്ങളിൽ ഇസ്രായേൽ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായി. വെള്ളിയാഴ്ച ഗസ്സ അതിർത്തിയിൽ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്ന ജമാൽ മുസ്ലിഹ് എന്ന 20കാരെൻറ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. പ്രക്ഷോഭം ആരംഭിച്ചശേഷം 13 പേരാണ് കൊല്ലപ്പെട്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.