ഇസ്ലാമാബാദ്: വിദേശത്തെ രഹസ്യ കേന്ദ്രങ്ങളിൽ നികുതിവെട്ടിച്ച് പണം നിക്ഷേപിച്ച പരാതിയിൽ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രത്യേക അന്വേഷണ സമിതിക്കു മുമ്പാകെ ഹാജരാകും. ആദ്യമായാണ് സമാന കേസിൽ ഒരു പാക് പ്രധാനമന്ത്രി അന്വേഷണ സമിതിയുടെ വിചാരണക്കെത്തുന്നത്. ആറംഗസമിതിക്കു മുമ്പാകെ ഇന്ന് ഹാജരാകണമെന്നാണ് നിർദേശം.
ഇസ്ലാമാബാദിലെ ജുഡീഷ്യൽ അക്കാദമിയിലായിരിക്കും വിചാരണ. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനാണ് ഹാജരാകാനുള്ള സമൻസ് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.