ബെയ്ജിങ്: യു.എസ് തയാറാണെങ്കിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി എപ്പോൾ വേണമെങ്കിലും ചർച്ചക്ക് തയാറാണെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ. ചൈനയിലെ ക്വിങ്ദാവോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു പുടിൻ.
ഷാങ്ഹായി രാജ്യങ്ങളുടെ സേമ്മളനത്തിൽ പെങ്കടുക്കാനെത്തിയതാണ് പുടിൻ. ആയുധ കിടമത്സരങ്ങളിൽ ട്രംപിെൻറ ആശങ്കയെ അംഗീകരിക്കുന്നു. ചർച്ചകളിലൂടെ മാത്രമേ ഇത്തരം വിഷയങ്ങളിൽ പരിഹാരം കാണാൻ സാധിക്കുകയുള്ളൂ. ട്രംപുമായുള്ള ചർച്ചക്ക് വേദിയൊരുക്കാൻ ഒാസ്ട്രിയയെ പോലെ ചില രാജ്യങ്ങൾ വാഗ്ദാനവുമായി വന്നിട്ടുണ്ടെന്നും പുടിൻ പറഞ്ഞു.
അടുത്തിടെ പുടിനുമായി ചർച്ചക്ക് ട്രംപും സന്നദ്ധത അറിയിച്ചിരുന്നു. അതിനിടെ ഇറാനുമായുള്ള ആണവകരാറിൽനിന്ന് പിൻവാങ്ങിയ യു.എസ് നടപടിയെ പുടിൻ വിമർശിച്ചു. ചൈന, ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്കയുള്ള കാര്യവും എടുത്തുപറഞ്ഞു. കരാറിനെ പിന്തുണക്കുമെന്നും പുടിൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.