ഡമസ്കസ്: െഎ.എസിെൻറ പിടിയിൽനിന്ന് റഖ നഗരം തങ്ങൾ പിടിച്ചെടുത്തതായി സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് അറിയിച്ചു.
നാലു മാസം നീണ്ട സൈനിക നീക്കത്തിനൊടുവിലാണ് െഎ.എസിനെ ഇവിടെനിന്ന് തുരത്താൻ യു.എസ് പിന്തുണയുള്ള സിറിയൻ സേനക്ക് കഴിഞ്ഞത്.
മഞ്ഞക്കൊടികളുമേന്തി നൂറുകണക്കിന് സിറിയൻ സൈനികർ നഗരത്തിലേക്ക് പ്രവേശിച്ചതായും ഡസൻകണക്കിന് െഎ.എസുകാരെ വധിച്ചതായും അൽജസീറ റിപ്പോർട്ട് ചെയ്തു.
ഇവിടെ നേരത്തേ സ്ഥാപിച്ച മൈനുകളും സ്ഫോടക വസ്തുക്കളും നീക്കം ചെയ്യുന്നതിനായി കൂടുതൽ ട്രൂപ്പിനെ വിന്യസിച്ചുെകാണ്ടിരിക്കുകയാണ്.
ജൂൺ ആറിനാണ് സിറിയൻ സേന െഎ.എസിനെതിരായ നടപടിക്ക് തുടക്കംകുറിച്ചത്. ജനുവരി മുതൽ മൂവായിരത്തിലേറെ ബോംബുകൾ ഇവിടെ വർഷിക്കപ്പെട്ടതായാണ് റിപ്പോർട്ട്.
ആക്രമണത്തിൽ സ്കൂളുകളും ആശുപത്രികളും വീടുകളും അടക്കം തകർന്നു. മൂന്നു ലക്ഷം ജനസംഖ്യയുണ്ടായിരുന്ന നഗരത്തിൽ ഇപ്പോൾ അതിെൻറ ഒരു ശതമാനം പോലുമില്ലെന്നാണ് റിപ്പോർട്ട്.വൈദ്യുതിയും വെള്ളവുമില്ലാത്ത നഗരം തീർത്തും വാസയോഗ്യമല്ലാതായി മാറിക്ക
ഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.