അങ്കാറ: കരാർ പ്രകാരം പറഞ്ഞുറപ്പിച്ച എസ്-400 മിസൈൽ പ്രതിരോധ സിസ്റ്റത്തിെൻറ യൂനിറ് റുകൾ റഷ്യ തുർക്കിക്ക് കൈമാറി. യൂനിറ്റിെൻറ ആദ്യഘട്ടം അങ്കാറയിലെത്തിയതായി തുർക്ക ി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. വരുംദിനങ്ങളിൽ പ്രതിരോധ സംവിധാനത്തിെ ൻറ വിവിധ യൂനിറ്റുകൾ തുർക്കിയിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ.
യു.എസിെൻറ ഉറക്കം കെടുത്തുന്ന തീരുമാനമാണിത്. യു.എസിെൻറ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നൽകാമെന്ന ഓഫറുകൾ വേണ്ടെന്നുവെച്ചാണ് തുർക്കി റഷ്യയിൽനിന്ന് എസ്-400 വാങ്ങാൻ തീരുമാനിച്ചത്.
റഷ്യയുമായുള്ള കരാറിൽനിന്ന് തുർക്കി പിൻമാറണമെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു. വിലക്കു ലംഘിക്കാനാണ് തീരുമാനമെങ്കിൽ കൂടുതൽ ഉപരോധനടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പു നൽകി. റഷ്യയിൽനിന്ന് എസ്-400 വാങ്ങിയാൽ തുർക്കിയുമായുള്ള എല്ലാ പ്രതിരോധ ഇടപാടുകളും അവസാനിപ്പിക്കുമെന്നും അത്യാധുനിക പോർവിമാനമായ എഫ്-35 നൽകില്ലെന്നും യു.എസിെൻറ ഭീഷണിയുണ്ട്. അതേസമയം, യു.എസിെൻറ കൈവശമുള്ള പ്രതിരോധ സിസ്റ്റങ്ങളെക്കാളും മികച്ചതാണ് എസ്-400. യു.എസ് തുർക്കിക്ക് നൽകുമെന്ന് പറയുന്ന എഫ്-35 പോർവിമാനങ്ങൾ വരെ എസ്-400 ഉപയോഗിച്ച് തകർക്കാനാകും. ഇതുതന്നെയാണ് യു.എസിെൻറ വലിയ തലവേദനയും.
2017ലാണ് 250 കോടി ഡോളറിന് എസ്-400 പ്രതിരോധ സിസ്റ്റം വാങ്ങാൻ തുർക്കി തീരുമാനിച്ചത്. ഇതേ സമയം തന്നെ എഫ്-35 പോർവിമാനങ്ങൾ നല്കാമെന്ന് യു.എസും വാഗ്ദാനം ചെയ്തു. നാറ്റോ രാജ്യങ്ങളിൽപെട്ടതാണെങ്കിലും റഷ്യയുമായി അടുത്തബന്ധം പുലർത്തുന്നുണ്ട് തുർക്കി. അതേസമയം, റഷ്യയുമായി തുർക്കി കൂടിയാൽ അമേരിക്കയുടെ പോർവിമാനം എഫ്-35 െൻറ രഹസ്യങ്ങൾ ചോരുമെന്നാണ് യു.എസിെൻറ ഭയം. യു.എസുമായും യൂറോപ്പുമായും ബന്ധം മോശമായ സാഹചര്യത്തിൽ സ്വതന്ത്ര പ്രതിരോധ സംവിധാനം വികസിപ്പിക്കാനാണ് തുർക്കിയുടെ ശ്രമം. 29 അംഗ നാറ്റോ സഖ്യത്തിലെ ഏറ്റവും കൂടുതൽ സൈനിക ബലമുള്ള രണ്ടാമത്തെ രാജ്യവും തുർക്കിയാണ്.സിറിയ, ഇറാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്നു. സിറിയയിൽ ചില വിമതസംഘങ്ങൾക്ക് സഹായം നൽകുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.