റിയാദ്: ഇറാഖുമായി പങ്കിടുന്ന അറാർ അതിർത്തി തുറക്കാൻ സൗദി അറേബ്യ ആലോചിക്കുന്നു. 1990ൽ ഇറാഖിെൻറ കുവൈത്ത് അധിനിവേശത്തെ തുടർന്ന് അടച്ചിട്ട അതിർത്തി ചരക്കുഗതാഗതത്തിനാണ് തുറന്നുനൽകുകയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാഖുമായി സംയുക്ത വ്യാപാര കമീഷൻ സ്ഥാപിക്കാൻ തിങ്കളാഴ്ച ചേർന്ന സൗദി കാബിനറ്റ് യോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അതിർത്തി തുറക്കാനുള്ള തീരുമാനവും.
നിലവിൽ ഹജ്ജ് വേളയിൽ മാത്രമാണ് അറാറിലൂടെ ഇറാഖികൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അതിർത്തി തുറക്കുന്നത് ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം ദൃഢപ്പെടുത്തുമെന്ന് ഇറാഖിെൻറ ദക്ഷിണപടിഞ്ഞാറൻ പ്രവിശ്യയായ അൻബാറിലെ ഗവർണർ സുഹൈബ് അൽ റാവി പറഞ്ഞു.
ഇറാെൻറ അറബ് മേഖലയിൽ വ്യാപിക്കുന്ന സ്വാധീനം ചെറുക്കുന്നതിന് ഇറാഖിനെ ഒപ്പം കൂട്ടുന്നതിനാണ് സൗദി നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ഇറാഖിലെ ശിയ നേതാവും ദക്ഷിണമേഖലയിൽ വലിയ അനുയായിവൃന്ദവുമുള്ള മുഖ്തദ അൽസദ്ർ കഴിഞ്ഞദിവസം സൗദിയിലെത്തിയിരുന്നു. സൗദി അധികൃതരുമായി നടത്തിയ ചർച്ചയിൽ അറാർ അതിർത്തിയും വിഷയമായതായി അദ്ദേഹത്തിെൻറ ഒാഫിസ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.