ചെങ്ഡു (ചൈന): ഉത്തര കൊറിയയുടെ ആണവപദ്ധതികൾ അവസാനിപ്പിക്കുന്നതിനായി നടക്കുന്ന ഉ. കൊറിയ-യു.എസ് സംഭാഷണങ്ങളെ പിന്തുണക്കുമെന്ന് ത്രിരാഷ്ട്ര ഉച്ചകോടി തീരുമാനം. ചൈനയിലെ തെക്കുപടിഞ്ഞാറൻ നഗരമായ ചെങ്ഡുവിൽ നടന്ന ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന ഉച്ചകോടിയിലാണ് തീരുമാനം. ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ദ. കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ എന്നിവർ പെങ്കടുത്തു.
കൊറിയൻ ഉപദ്വീപിൽ സമാധാനം പുലരുകയെന്നത് ഉച്ചകോടിയിൽ പങ്കെടുത്ത മൂന്നു രാജ്യങ്ങളുടെയും പൊതുതാൽപര്യമാണെന്ന് ദ. കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ പറഞ്ഞു. ആണവ നിർവ്യാപന പദ്ധതികൾ മുന്നോട്ടുപോകാൻ, തങ്ങളോടുള്ള ശത്രുതാനയങ്ങൾ തിരുത്താൻ അമേരിക്കക്ക് ഒരു വർഷ കാലാവധിയാണ് ദ. കൊറിയ അനുവദിച്ചിരിക്കുന്നത്. 2018 ജൂണിനുശേഷം ഉ. കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും മൂന്നു തവണ കൂടിക്കാഴ്ച നടത്തിയെങ്കിലും സംഭാഷണങ്ങളിൽ പുരോഗതിയുണ്ടായിട്ടില്ല. തങ്ങൾക്കെതിരായ അന്താരാഷ്ട്ര ഉപരോധങ്ങൾ ആദ്യം പിൻവലിക്കട്ടെ എന്നാണ് ഉ. കൊറിയൻ നിലപാട്.
കിഴക്കനേഷ്യയിലെ അമേരിക്കയുടെ രണ്ടു സൈനിക സഖ്യരാഷ്ട്രങ്ങളായ ജപ്പാനും ദ. കൊറിയയുമായി രഞ്ജിപ്പിെൻറ പാതയിൽ പോകുന്നതിെൻറ ഭാഗമായാണ് ചൈന നയതന്ത്രതലത്തിൽ അയവു പ്രകടിപ്പിച്ച് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത്. ഉച്ചകോടിക്കു മുന്നോടിയായി ഷിൻസോ ആബെയും മൂൺ ജെ ഇന്നും കൂടിക്കാഴ്ച നടത്തി. വ്യാപാരത്തർക്കങ്ങളും ജപ്പാെൻറ കൊറിയൻ അധിനിവേശവുമായി ബന്ധപ്പെട്ട ദശകങ്ങൾ നീണ്ട വിവാദങ്ങളും കാരണം ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്രബന്ധം തണുത്ത നിലയിലായിരുന്നു. ഈ സാഹചര്യത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ രഞ്ജിപ്പിെൻറ സ്വരമുണ്ടാക്കാൻ മുൻകൈ എടുക്കുകവഴി മേഖലയിലെ ചൈനയുടെ സ്വാധീനം ശക്തമാക്കാൻ കഴിയുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.