സോൾ: ലൈംഗികാരോപണ കേസുകളിൽ കുടുങ്ങിയ ദക്ഷിണ കൊറിയൻ നടൻ ജോ മിൻ കിയെ (52) തലസ്ഥാനമായ സോളിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ‘മീ റ്റൂ’ കാമ്പയിൻ വ്യാപകമായപ്പോൾ കി പഠിപ്പിച്ചിരുന്ന സർവകലാശാലയിലെ നാടക വിദ്യാർഥികളാണ് ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്.
എട്ടു കേസുകൾ ഇദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിരുന്നു. നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും രാജ്യത്ത് ഏറെ പ്രശസ്തനായിരുന്നു ജോ മിൻ കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.