സോൾ: ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയി സിനിമയിൽ അഭിനയിപ്പിച്ച ദക്ഷിണ കൊറിയൻ നടി ചോയ് യുൻ ഹീ (91) അന്തരിച്ചു. ദക്ഷിണ കൊറിയൻ സിനിമയുടെ രാജ്ഞി എന്നാണ് ഇവർ അറിയിപ്പെട്ടിരുന്നത്. സംസ്കാര ചടങ്ങുകൾ വ്യഴാഴ്ച നടക്കും. വൃക്കസംബന്ധമായ അസുഖത്താൽ ദക്ഷിണ കൊറിയയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ചോയ്. 1978 ലാണ് ഉത്തരകൊറിയൻ പ്രസിഡൻറ് കിം േജാങ് ഉന്നിെൻറ പിതാവും അന്നത്തെ നേതാവുമായിരുന്ന കിം ജോങ് ഇല്ലിെൻറ ഉത്തരവനുസരിച്ച് നടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് സിനിമകളിൽ അഭിനയിപ്പിച്ചത്. മാസങ്ങൾക്കുശേഷം ചോയ്യുടെ മുൻ ഭർത്താവ് ഷിൻ സാങ് ഒകെയെയും തട്ടിക്കൊണ്ടുവന്നു.അറിയപ്പെടുന്ന സംവിധായകനായിരുന്നു ഇദ്ദേഹം. ഉത്തരകൊറിയയിലെത്തുന്നതിന് തൊട്ടുമുമ്പ് ചോയ്യും ഷിനും വിവാഹമോചനം നേടിയിരുന്നു. എന്നാൽ ഉത്തരകൊറിയയിൽ എത്തിയതിനു ശേഷം ഇല്ലിെൻറ നിർദേശപ്രകാരം ഇരുവരും വീണ്ടും വിവാഹിതരായി. ഇരുവരുടെയും സാന്നിധ്യം ഉത്തര കൊറിയയുടെ സിനിമ മേഖലയെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമാക്കുമെന്ന വിശ്വാസത്തിലാണ് തട്ടിക്കൊണ്ടുവന്നത്.
എന്നാൽ, ഇക്കാര്യം കാര്യം നിഷേധിച്ച ഉത്തര കൊറിയ ഇരുവർക്കും അഭയം നൽകുകയായിരുന്നുവെന്നാണ് എപ്പോഴും അവകാശപ്പെട്ടിരുന്നത്. എട്ടു വർഷം കഴിഞ്ഞ് 1986ൽ ബർലിൻ ചലച്ചിത്രോത്സവത്തിൽ പെങ്കടുക്കാൻ പോയപ്പോഴാണ് ഇരുവരും രക്ഷപ്പെട്ടത്. പിന്നീട് യു.എസിൽ അഭയം തേടുകയായിരുന്നു. 13 വർഷം കഴിഞ്ഞാണ് തിരികെ സ്വന്തം രാജ്യത്തെത്തിയത്.
2006ൽ ഷിൻ മരിച്ചു.
കലാപ്രവർത്തകർ എന്ന നിലയിൽ ഇൽ ഇരുവരെയും ബഹുമാനിച്ചിരുന്നുവെന്ന് ചോയ് പിന്നീട് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. എന്നാൽ തട്ടിക്കൊണ്ടുപോയതിൽ ക്ഷമിക്കില്ലെന്നും വ്യക്തമാക്കി. 1926ൽ ജനിച്ച അവർ 1947ലാണ് സിനിമ ജീവിതം ആരംഭിച്ചത്. ഷിൻ സാങ് ഒകെയുമൊത്തുള്ള സിനിമകൾ ഏറെ ജനപ്രീതി നേടി. ദക്ഷിണ കൊറിയയിലെ ആഘോഷിക്കപ്പെട്ട താരദമ്പതികളായിരുന്നു ഇവർ. 70കളിൽ ഇരുവരും വേർപിരിഞ്ഞേതാടെ ചോയ്യുടെ കരിയറും താഴേക്കു പോയി. അക്കാലത്താണ് അവർ കരിയർ വീണ്ടെടുക്കുന്നതിനായി ഹോേങ്കാങ് ബിസിനസുകാരനെ സമീപിച്ചത്.
ഹോേങ്കാങ്ങിേലക്കുള്ള യാത്രാവേളയിൽ ഒരുസംഘം ആളുകൾ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ടുപോവുകയായിരുന്നു. എട്ടു ദിവസത്തിനുശേഷം അവരെത്തിയത് പ്യോങ്യാങ്ങിലെ ആഡംബര വില്ലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.