ഗോ​ട​ബ​യ​ക്കെ​തി​രാ​യ അ​ഴി​മ​തി​ക്കേ​സ്​ ലങ്കൻ കോ​ട​തി റ​ദ്ദാ​ക്കി

കൊളംബോ: ശ്രീലങ്കൻ പ്രസിഡൻറ്​ ഗോടബയ രാജപക്​സക്കെതിരെയുള്ള അഴിമതിക്കേസ്​ കൊളംബോ ഹൈകോടതി റദ്ദാക്കി. പിത ാവ്​ ഡി.എ. രാജപക്​സയുടെ പേരിൽ മ്യൂസിയവും സ്​മാരകമന്ദിരവും നിർമിക്കുന്നതിനായി പൊതുഫണ്ടിൽനിന്ന്​ 3.39 കോടി രൂപ അപഹരിച്ചതിനാണ്​ ഗോടബയ അന്വേഷണം നേരിടുന്നത്​. വിദേശരാജ്യങ്ങളിലേക്കുള്ള യാത്രവിലക്ക്​ നീക്കാനും തടഞ്ഞുവെച് ച പാസ്​പോർട്ട്​ തിരികെ നൽകാനും ഉത്തരവിട്ടു.

യാത്രവിലക്ക്​ നീക്കിയതോടെ ഗോടബയ​ നവംബർ 29ന്​ ഇന്ത്യയിലെത്ത ും. പ്രസിഡൻറായി ചുമതലയേറ്റശേഷം അദ്ദേഹത്തി​​െൻറ ആദ്യ വിദേശ സന്ദർശനവുമായിരിക്കും അത്​. അഴിമതിക്കേസിൽ കഴിഞ്ഞ വർ ഷം സെപ്​റ്റംബറിലാണ്​ ഗോടബയ ഉൾപ്പെടെ ഏഴുപേർക്ക്​ സ്​പെഷൽ കോടതി യാത്രവിലക്ക്​ ഏർ​പ്പെടുത്തിയത്​.

പ്രസിഡൻറായി ചുമതലയേൽക്കുന്നവർക്കു നേരെയുള്ള എല്ലാ കേസുകളും അവസാനിപ്പിക്കണമെന്ന്​ ശ്രീലങ്കൻ ഭരണഘടനയിൽ പ്രതിപാദിക്കുന്നുണ്ട്​. ഈ വകുപ്പ്​ ചൂണ്ടിക്കാട്ടിയാണ്​ ഗോടബയക്കെതിരായ അഴിമതിക്കേസ്​ റദ്ദാക്കണമെന്ന്​ അറ്റോണി ജനറൽ കോടതിയിൽ വാദിച്ചതെന്ന്​ ന്യൂസ്​ ഫസ്​റ്റ്​ റിപ്പോർട്ട്​ ചെയ്​തു. കേസിൽ ഗോടബയക്കായി കെട്ടിവെച്ച ബോണ്ടുകൾ തിരികെ നൽകാനും കോടതിയുത്തരവുണ്ട്​.

മ​ഹി​ന്ദ രാ​ജ​പ​ക്​​സ അ​ധി​കാ​ര​മേ​റ്റു
കൊ​ളം​ബോ: മു​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹി​ന്ദ രാ​ജ​പ​ക്​​സ ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​​പ്ര​തി​ജ്​​ഞ ചെ​യ്​​തു. 2020 ആ​ഗ​സ്​​റ്റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​തു​വ​രെ മ​ഹി​ന്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​വ​ൽ മ​ന്ത്രി​സ​ഭ​യാ​ണ്​ രാ​ജ്യം ഭ​രി​ക്കു​ക.
നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ്​ ഗോ​ട​ബ​യ രാ​ജ​പ​ക്​​സ​യു​ടെ മൂ​ത്ത സ​ഹോ​ദ​ര​നാ​ണി​ദ്ദേ​ഹം.

പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ യു​നൈ​റ്റ​ഡ്​ നാ​ഷ​ന​ൽ പാ​ർ​ട്ടി​യു​ടെ സ്​​ഥാ​നാ​ർ​ഥി പ​രാ​ജ​യ​പ്പെ​ട്ട​തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത്​ ​റ​നി​ൽ വി​ക്ര​മ​സിം​ഗെ രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ്​ മ​ഹി​ന്ദ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ വ​ഴി​തെ​ളി​ഞ്ഞ​ത്.

1970ൽ 24ാം ​വ​യ​സ്സി​ലാ​ണ്​ അ​ദ്ദേ​ഹം പാ​ർ​ല​മ​െൻറ്​​ അം​ഗ​മാ​യ​ത്. ആ​ഭ്യ​ന്ത​ര​ക​ലാ​പ​ത്തി​ൽ ത​മി​ഴ്​ വി​മ​ത​രെ കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​തി​നും സ്​​ത്രീ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത​തി​നും മ​ഹി​ന്ദക്കും പങ്കുണ്ടെന്ന്​ ആരോപണമുയർന്നിരുന്നു.

Tags:    
News Summary - Sri Lanka Court drops corruption charges against new president Gotabaya Rajapaksa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.