ഗോടബയക്കെതിരായ അഴിമതിക്കേസ് ലങ്കൻ കോടതി റദ്ദാക്കി
text_fieldsകൊളംബോ: ശ്രീലങ്കൻ പ്രസിഡൻറ് ഗോടബയ രാജപക്സക്കെതിരെയുള്ള അഴിമതിക്കേസ് കൊളംബോ ഹൈകോടതി റദ്ദാക്കി. പിത ാവ് ഡി.എ. രാജപക്സയുടെ പേരിൽ മ്യൂസിയവും സ്മാരകമന്ദിരവും നിർമിക്കുന്നതിനായി പൊതുഫണ്ടിൽനിന്ന് 3.39 കോടി രൂപ അപഹരിച്ചതിനാണ് ഗോടബയ അന്വേഷണം നേരിടുന്നത്. വിദേശരാജ്യങ്ങളിലേക്കുള്ള യാത്രവിലക്ക് നീക്കാനും തടഞ്ഞുവെച് ച പാസ്പോർട്ട് തിരികെ നൽകാനും ഉത്തരവിട്ടു.
യാത്രവിലക്ക് നീക്കിയതോടെ ഗോടബയ നവംബർ 29ന് ഇന്ത്യയിലെത്ത ും. പ്രസിഡൻറായി ചുമതലയേറ്റശേഷം അദ്ദേഹത്തിെൻറ ആദ്യ വിദേശ സന്ദർശനവുമായിരിക്കും അത്. അഴിമതിക്കേസിൽ കഴിഞ്ഞ വർ ഷം സെപ്റ്റംബറിലാണ് ഗോടബയ ഉൾപ്പെടെ ഏഴുപേർക്ക് സ്പെഷൽ കോടതി യാത്രവിലക്ക് ഏർപ്പെടുത്തിയത്.
പ്രസിഡൻറായി ചുമതലയേൽക്കുന്നവർക്കു നേരെയുള്ള എല്ലാ കേസുകളും അവസാനിപ്പിക്കണമെന്ന് ശ്രീലങ്കൻ ഭരണഘടനയിൽ പ്രതിപാദിക്കുന്നുണ്ട്. ഈ വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഗോടബയക്കെതിരായ അഴിമതിക്കേസ് റദ്ദാക്കണമെന്ന് അറ്റോണി ജനറൽ കോടതിയിൽ വാദിച്ചതെന്ന് ന്യൂസ് ഫസ്റ്റ് റിപ്പോർട്ട് ചെയ്തു. കേസിൽ ഗോടബയക്കായി കെട്ടിവെച്ച ബോണ്ടുകൾ തിരികെ നൽകാനും കോടതിയുത്തരവുണ്ട്.
മഹിന്ദ രാജപക്സ അധികാരമേറ്റു
കൊളംബോ: മുൻ പ്രസിഡൻറ് മഹിന്ദ രാജപക്സ ശ്രീലങ്കൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2020 ആഗസ്റ്റിൽ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ മഹിന്ദയുടെ നേതൃത്വത്തിലുള്ള കാവൽ മന്ത്രിസഭയാണ് രാജ്യം ഭരിക്കുക.
നിലവിലെ പ്രസിഡൻറ് ഗോടബയ രാജപക്സയുടെ മൂത്ത സഹോദരനാണിദ്ദേഹം.
പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ യുനൈറ്റഡ് നാഷനൽ പാർട്ടിയുടെ സ്ഥാനാർഥി പരാജയപ്പെട്ടതിെൻറ ഉത്തരവാദിത്തമേറ്റെടുത്ത് റനിൽ വിക്രമസിംഗെ രാജിവെച്ചതോടെയാണ് മഹിന്ദക്ക് പ്രധാനമന്ത്രിയാകാൻ വഴിതെളിഞ്ഞത്.
1970ൽ 24ാം വയസ്സിലാണ് അദ്ദേഹം പാർലമെൻറ് അംഗമായത്. ആഭ്യന്തരകലാപത്തിൽ തമിഴ് വിമതരെ കൂട്ടക്കൊല നടത്തിയതിനും സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തതിനും മഹിന്ദക്കും പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.