കൊളംബോ: ദക്ഷിണ സമുദ്രത്തിലെ ഹമ്പൻടോട്ട തുറമുഖം ശ്രീലങ്ക ചൈനക്ക് 99 വർഷത്തെ പാട്ടത്തിന് കൈമാറി. ചൈനയുടെ പൊതുമേഖല കമ്പനിയായ ചൈന മർചൻറ്സ് പോർട്ട് ഹോൾഡിങ്സിനാണ് ഇനിമുതൽ തുറമുഖത്തിെൻറ നടത്തിപ്പുചുമതല.
അതേസമയം, ശ്രീലങ്കൻ തുറമുഖ അതോറിറ്റിക്ക് തുറമുഖത്തിെൻറ ഉടമസ്ഥാവകാശവും നിക്ഷേപമേഖലയും സ്വന്തമായിരിക്കും. കഴിഞ്ഞ ഏപ്രിലിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ ചൈന സന്ദർശനത്തിനിടെയാണ് ഒാഹരികൾ ൈചനീസ് കമ്പനികൾക്ക് നൽകാൻ ധാരണയായത്. ചൈനീസ് സാമ്പത്തിക സഹായം ഉപയോഗിച്ച് മുൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സയാണ് തുറമുഖം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.