ഖർത്തും:വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ അധികാരം പങ്കുവെക്കുന്നതിന് സൈനിക ഭരണന േതൃത്വവും(മിലിട്ടറി കൗൺസിൽ)പ്രതിപക്ഷ സഖ്യവും ധാരണയിൽ ഒപ്പുവെച്ചു. രാജ്യത്തെ രാഷ് ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ അനുരഞ്ജനശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇരുപക്ഷവും സന്ധിയിലെത്തിയത്. ചരിത്രപരമായ നിമിഷമാണിതെന്ന് സൈനിക കൗൺസിൽ ഉപ മേധാവി മുഹമ്മദ് ഹംദാൻ പ്രതികരിച്ചു. ഇക്കഴിഞ്ഞ ഏപ്രിലിൽ 30 വർഷം രാജ്യം ഭരിച്ച ഉമർ അൽ ബഷീറിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുത്തതോടെയാണ് രാജ്യം രാഷ്ട്രീയ അസ്ഥിരതയിലേക്ക് കൂപ്പുകുത്തിയത്.
സൈന്യം അധികാരം തുടരുമെന്ന് മനസ്സിലായതോടെ രാജ്യത്തുടനീളം പ്രതിഷേധമുയരുകയായിരുന്നു. പ്രക്ഷോഭങ്ങൾക്കിടെ നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അധികാരം ജനങ്ങൾക്ക് കൈമാറാൻ തയാറാകുന്നതുവരെ പിന്നോട്ടില്ലെന്ന് പ്രക്ഷോഭകർ പ്രഖ്യാപിക്കുകയും ചെയ്തു. അതാണിപ്പോൾ വിജയം കണ്ടിരിക്കുന്നത്. രാജ്യത്ത് സിവിലിയൻ-സൈനിക പരമാധികാര സർക്കാറുണ്ടാക്കാൻ ഈ മാസാദ്യം ധാരണയിലെത്തിയിരുന്നു. മൂന്നുവർഷത്തിനുശേഷം തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ സൈനിക, സിവിലിയൻ പ്രതിനിധികളടങ്ങിയ 11 അംഗ പരമാധികാര കൗൺസിലാണ് രാജ്യം ഭരിക്കുക.
അഞ്ചു സൈനിക പ്രതിനിധികളും ആറ് സിവിലിയൻ പ്രതിനിധികളുമാണ് കൗൺസിലിലുണ്ടാവുക.
ആദ്യ 21 മാസം സൈനിക പ്രതിനിധിയും പിന്നീടുള്ള 18 മാസം സിവിലിയൻ പ്രതിനിധിയുമായിരിക്കും കൗൺസിലിെൻറ തലപ്പത്ത്. ഭരണഘടനപരമായ പ്രശ്നങ്ങൾ വെള്ളിയാഴ്ച പരിഹരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.